പല്ലാരിമംഗലം : ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾക്കായി കുടുംബശ്രീ വഴി നടപ്പാക്കുന്ന കാളിങ്ങ് ബെൽ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മുട്ടുചിറക്കൽ തങ്കമ്മ തേവന്റെ വീട് സന്ദർശിച്ച് കുടുംബശ്രീ പ്രവർത്തകർ ആദരിച്ചു. ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡുമെമ്പർ ഷമീന അലിയാർ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ ഷാജിത സാദിഖ് ഐക്യദാർഡ്യ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. എ ഡി എസ് സെക്രട്ടറി ഉമൈബനാസർ തങ്കമ്മ തേവനെ ഷാളണിയിച്ചു. വിവിധ അയൽകൂട്ടങ്ങളായ പുലരി, ജുവൽ, മയൂരി,സ്നേഹ, നവജ്യോതി എന്നിവർ ഉപഹാരങ്ങൾ നൽകി. ജുവൽ അയൽകൂട്ടം സെക്രട്ടറി ശാരി ഷിജു സ്വാഗതവും, പുലരി അയൽക്കൂട്ടം പ്രസിഡന്റ് സുധീന അഷറഫ് കൃതജ്ഞതയും പറഞ്ഞു.

You must be logged in to post a comment Login