പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ബട്ടർഫ്ലൈ ബാലസഭയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ബാലസഭ പ്രസിഡന്റ് മെഹറുബിൻ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി ഡി എസ് മെമ്പർ ഷാജിത സാദിഖ്, മയൂരി അയൽകൂട്ടം സെക്രട്ടറി സഫിയ ഹനീഫ, ബാലസഭ സെക്രട്ടറി ഫിദനസ്റിൻ അബ്ബാസ് എന്നിവർ പ്രസംഗിച്ചു.
