കോതമംഗലം: കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂര്‍ കവലയിലാണ് രാത്രിയിൽ പൂജക്കുള്ള ശ്രമം നടന്നത്. വാഹനത്തില്‍ പോയവരാണ് പൂജക്കുള്ള ശ്രമം നടക്കുന്നത് കണ്ടത്. കവലയുടെ നടുവില്‍ പച്ചക്കറികളും പഴങ്ങളും പൂവന്‍കോഴിയും വിളക്കും വച്ചായിരുന്നു കൂടോത്ര ശ്രമം. നാട്ടുകാരെ കണ്ടതോടെ കൂടോത്രക്കാരന്‍ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരെ കണ്ട് പൂവന്‍കോഴിയും പച്ചക്കറിയും പഴങ്ങളും വഴിയോരത്തു ഉപേക്ഷിക്കുകയായിരുന്നു. കൂടോത്രക്കാരനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
