അടിവാട്: അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അടിവാട് സ്വദേശിയായ കുടുംബനാഥന് അടിവാട് മലർവാടി സ്വയം സഹായ സംഘം ചികിത്സാ ധനസഹായം നൽകി. ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് മലർവാടി സ്വയം സഹായ സംഘം പ്രസിഡന്റ് മുഹമ്മദ് കാസിമിൽ നിന്നും ധനസഹായം ഏറ്റുവാങ്ങി. മലർവാടി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി എ നജീബ്, പി കെ മുഹമ്മദ്, പി എം കബീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
