കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. കേരള എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ലഹരി വിമുക്ത ഗ്രാമം പരിപാടിയുടെ ഉത്ഘാടനം ഡോ. മാത്യു കുഴൽ നാടൻ എം എൽ എ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ റഫീക്ക് കെ.പി. അധ്യക്ഷനായിരുന്നു. ലഹരിക്കെതിരെ വിവിധ പ്രദേശങ്ങളിൽ ക്ലാസ് എടുത്ത് ശ്രദ്ധേയനായ ഊന്നുകൽ എസ് ഐ കെ പി.സിദ്ധീക്കിനെ ചടങ്ങിൽ അനുമോദിച്ചു.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ , പഞ്ചായത്ത് വൈ.പ്രസിഡന്റ് ഓ. ഇ അബ്ബാസ്, മുൻപഞ്ചായത്ത് പ്രസിഡന്റ് പി കെ. മൊയ്തു, റ്റി.എം. കാസിം, കെ.എസ്.ഇ ബ്രാഹിം, ഷെബീബ് അലി, കെ.എം. അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.