പല്ലാരിമംഗലം: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസിന്റെ നേതൃത്വത്തിൽ അടിവാട് തെക്കേകവല പ്ലേമേക്കേഴ് ക്ലബ്ബിന്റെയും, ഡി വൈ എഫ് ഐ പ്രവർത്തകരുടേയും പങ്കാളിത്തത്തിൽ ശ്രമദാനമായി ശുചീകരിച്ച അടിവാട് ചിറയിൽ യുവാക്കളുടെ നേതൃത്വത്തിൽ മുളകൊണ്ടുള്ള ചങ്ങാടമിറക്കിയത് കൗതുകമായി. ചിറയുടെ പരിസരത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ചിറയിലേക്ക് വലിച്ചെറിയുന്നതിനാൽ ചിറയും പരിസരവും മാലിന്യക്കൂമ്പാരമാകാറുണ്ട്.
പരമ്പരാഗത ജലസ്രോതസായ ചിറമാലിന്യ മുക്തമാക്കുന്നതിനും, സൗന്ദര്യവത്ക്കരത്തിനുമായി ഗ്രാമപഞ്ചായത്ത് 25 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുമെന്ന് വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് പറഞ്ഞു.

























































