കോതമംഗലം: പത്തു വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പെണ്കുട്ടിയെ കാറിൽ കയറ്റികൊണ്ടു പോയി ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്. ഇരമല്ലൂർ റേഷൻകടപ്പടി മുണ്ടക്കക്കൂടി വീട്ടിൽ മോഹനൻ മകൻ വിഷ്ണു(26)വാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
