Connect with us

Hi, what are you looking for?

NEWS

പൈങ്ങോട്ടൂര്‍ കാവുംപാറ-പിട്ടാപ്പിളളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണം

പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ കാവുംപാറ-പിട്ടാപ്പിളളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റോഡിന് ഒന്നര കിലോമീറ്റര്‍ നീളമുണ്ട്. കക്കടാശേരി-കാളിയാര്‍ റോഡിന് സമാന്തരമായി പൈങ്ങോട്ടൂര്‍ ചാത്തമറ്റം കവലയില്‍നിന്നാരംഭിച്ച് കാവുംപാറ, ആര്‍പിഎസ് വഴി പിട്ടാപ്പിള്ളിക്കവലയില്‍ എത്തിച്ചേരുന്നു. ഏഴു വര്‍ഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

പല ഭാഗങ്ങളിലും ടാറിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ല. തകര്‍ന്നുകിടക്കുന്ന ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞുവീഴുന്നത് പതിവാണ്. ഇതുവഴി ഓട്ടോക്കാര്‍ ഓട്ടം പോകാന്‍ മടിക്കുന്നു. ദിവസേന നൂറുകണക്കിന് വാഹങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. റോഡ് എത്രയും വേഗം റീടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...