പൈങ്ങോട്ടൂർ : ശ്രീ നാരായണഗുരു കോളേജ് ഓഫ് ആർട്സ് & സയൻസ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഡിഗ്രി വിദ്യാർത്ഥികൾക്കായി “ക്വസ്റ്റ്” 2021 ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. സെന്റ്. പീറ്റേഴ്സ് കോളേജ് കോലഞ്ചേരി ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്ന പ്രൊഫസർ ബഷിപോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഭാരത് മാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.താര ഗംഗാധരൻ മുഖ്യ അതിഥി ആയി. വൈസ് പ്രിൻസിപ്പാൾ ശ്രീമതി ശ്രീനി എം. എസ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി ശ്രീ നിതീഷ് കെ. വി, ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി അമൃത പി. യു, കോളേജ് പി ആർ. ഒ ശ്രീ എം. ബി. തിലകൻ തുടങ്ങിയവർ സംസാരിച്ചു.
