Connect with us

Hi, what are you looking for?

NEWS

പത്മശ്രീ എം. കെ. കുഞ്ഞോലിന് മാർതോമ ചെറിയപള്ളി ഭവനം പണിത് നൽകും.

കോതമംഗലം: ഹരിജൻ സമാജം നേതാവ് പത്മശ്രീ ആചാര്യ എം കെ. കുഞ്ഞോലിനെ കോതമംഗലം മാർതോമ ചെറിയപള്ളി മതമൈത്രി സംരക്ഷണസമിതി അനുമോദിച്ചു. 53-)o ദിന അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹത്തോടനുബന്ധിച്ചാണ്‌ ആദരവ് നൽകിയത്. മത മൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സമര പരിപാടികളിൽ മുൻനിരയിൽ നേതൃത്വപരമായ പങ്ക് വഹിക്കുന്ന എം.കെ. കുഞ്ഞോലിന് സ്വന്തമായി ഭവനം നിർമിച്ചു നൽകാൻ ചെറിയപള്ളി അധികൃതർ തീരുമാനിച്ചു. ചെറിയ പള്ളി നിർമ്മിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന വീട് സന്തോഷപൂർവം സ്വീകരിക്കും എന്ന് എം.കെ.കുഞ്ഞോൽ അറിയിച്ചു.


മാർ തോമാ ചെറിയ പള്ളി വികാരി ഫാ:ജോസ് പരത്തുവയലിൽ, ചെറിയ പള്ളി ട്രസ്റ്റിമാരായ അഡ്വക്കേറ്റ് ചെറിയ പള്ളി ട്രസ്റ്റിമാരായ അഡ്വ:സി.ഐ.ബേബി, ബിനോയ് തോമസ് മണ്ണഞ്ചേരിയിൽ, മതേതര സംരക്ഷണ സമിതി ഭാരവാഹികളായ എ കെ മതേതര സംരക്ഷണ സമിതി ഭാരവാഹികളായ എ. ജി. ജോർജ് കെ.എ.നൗഷാദ് എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!