കോട്ടപ്പടി : പാടത്ത് പുല്ലു പറിക്കാൻ പോയ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. അയിരൂർപാടം സ്വദേശിനി പാണ്ട്യാർപ്പിള്ളി ആമിനയാണ് (66) മരിച്ചത്. ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ബന്ധുക്കൾ കോതമംഗലം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്തു.
