×
Connect with us

AGRICULTURE

പച്ചതുരുത്ത് കാർഷിക പദ്ധതിക്ക് തുടക്കം കുറിച്ചു.

Published

on

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന  പച്ചതുരുത്ത് കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കൃഷിക്ക് തുടക്കം കുറിച്ചു. വെങ്ങോല പെരുമാനി പടശേഖരത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിത്ത് ഇട്ട് ഉദ്‌ഘാടനം നിർവഹിച്ചു. ഒരു ഏക്കറോളം വരുന്ന ഈ പാടശേഖരം കഴിഞ്ഞ മൂന്ന് വർഷമായി തരിശായി കിടക്കുകയായിരുന്നു. കർഷക കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റിയാണ് പദ്ധതി ഏറ്റെടുത്തു നടത്തുന്നത്.  കർഷക കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം പ്രസിഡന്റ് ബാബു പെരുമാനി അധ്യക്ഷത വഹിച്ചു.
പച്ചത്തുരുത്ത് ചീഫ് കോർഡിനേറ്റർ കെ.എൻ സുകുമാരൻ, എൽദോ മോസസ്, ജോജി ജേക്കബ്, ടീ.എം. കുരിയാക്കോസ്, എൻ.വി. കുരിയാക്കോസ്, വി എച്ച്. മുഹമ്മദ്, റെജി ജോൺ, ഭവാനി തമ്പി, ഇബ്രാഹിം കരീം, ഐഷ മീതിയൻ എന്നിവർ സംസാരിച്ചു.

AGRICULTURE

ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് നടന്നു.

Published

on

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിയും പൊതുപ്രവർത്തകനും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘത്തിന്റെ വാരപ്പെട്ടി വില്ലേജ് സെക്രട്ടറിയുമായ റെജി തന്റെ പുരയിടത്തിൽ മുന്നൂറോളം ചുവട് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത് വിജയകരമായി വിളവെടുപ്പ് നടത്തി. ആദ്യ വിളവെടുപ്പ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ , വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാർഡ് മെമ്പർ എം എസ് ബെന്നി, സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മനോജ് നാരായണൻ , സി എം മീരാൻകുഞ്ഞ്, കൃഷി ഓഫീസർ ഇ എം മനോജ് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

AGRICULTURE

കവളങ്ങാട് പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി

Published

on

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ കർഷകർക്കാണ് പരിശീലനം നൽകിയത്.കോളനിയിൽ കൃഷി ചെയ്യുന്നതിനു മാത്രമായി നൽകിയിട്ടുള്ള 25 ഏക്കർ സ്ഥലത്ത് കൃഷിയിറക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ 10 മണിക്ക് സെറ്റിൽമെൻ്റ് കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ പരിശീലപരിപാടി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു അദ്ധ്യക്ഷത വഹിച്ചു.റിട്ടയേർഡ് കൃഷി ഓഫീസർ ജോഷി പി എം ക്ലാസ്സ് നയിച്ചു.ബാബു എ എൻ, ശോഭ തങ്കപ്പൻ, ബിന്ദു സോമൻ, കുഞ്ഞുമോൾ ബദറുദ്ധീൻ, പ്രമോട്ടർ അജ്ഞുമോൾ ഭാസ്കരൻ, കൃഷി അസിസ്റ്റൻ്റുമാരായ വിനീഷ് പി എൻ, ഫാത്തിമ എ എ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ രജ്ഞിത്ത് തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ സജി കെ.എ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി കൃതജ്ഞതയും പറഞ്ഞു.

Continue Reading

AGRICULTURE

കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം

Published

on

കോതമംഗലം : ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ കനത്ത കൃഷി നാശം. ഇരുന്നൂറോളം കർഷകർകരുടെ 26,600 വാഴകൾ നശിച്ചു. 1.10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ 150 കർഷകരുടെ 12,000 കുലച്ച വാഴകൾ, 9000 കുലക്കാത്ത വാഴകൾ. ആകെ 21,000 വാഴകൾക്ക് 60 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം വിലയിരുത്തുന്നു.

വാരപ്പെട്ടിയിൽ 25 കർഷകരുടെ 2500 കുലച്ച വാഴകളും 2500 കുലക്കാത്ത വാഴകളും ഉൾപ്പെടെ ആകെ 20 ലക്ഷം രൂപയുടെ നഷ്ടവും , നെല്ലിക്കുഴിയിൽ 6 കർഷകരുടെ 100 കുലച്ചതും, 150 കുലക്കാത്തതുമായി 250 വാഴകൾക്ക് 95,000 രൂപയുടെ നഷ്ടവും , പിണ്ടിമനയിൽ 6 കർഷകരുടെ 150 കുലച്ചത്, 100 കുലക്കാത്തത്, റബ്ബർ 4 എണ്ണം 1.05 ലക്ഷം രൂപയുടെ നഷ്ടവും , കോട്ടപ്പടിയിൽ 2 കർഷകരുടെ 100 വാഴകൾ 40,000 രൂപയുടെ നഷ്ടവും പ്രാഥമികമായി കണക്കാക്കുന്നു.

Continue Reading

Recent Updates

NEWS14 hours ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS18 hours ago

കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത്...

NEWS21 hours ago

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌...

NEWS21 hours ago

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽയുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ്...

NEWS1 day ago

തട്ടേക്കാട് പാലത്തിൽ നിന്നും ചാടിയ ആളുടെ മൃദദേഹം കണ്ടെത്തി

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു...

NEWS2 days ago

നബിദിന റാലിക്കിടയിലേക്ക് പോത്ത് വിരണ്ടോടി; 5പേര്‍ക്ക് പരിക്ക്

നെല്ലിക്കുഴി: ചെറുവട്ടൂരില്‍ നബിദിന റാലിക്കിടയിലേക്ക് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5പേര്‍ക്ക് പരിക്കേറ്റു. ചെറുവട്ടൂര്‍ കോട്ടെപീടിക നൂറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു...

NEWS3 days ago

കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ എം എൽ എ സന്ദർശിച്ചു.ചാരുപ്പാറ – ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകളുടെ ശല്യം കണ്ടുവന്നത്...

CRIME3 days ago

3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍...

NEWS3 days ago

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടല്‍ 8ന്

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടല്‍ 8ന് മന്ത്രി പി രാജീവ് നിര്‍വഹിക്കും. ആന്റണി ജോണ്‍ എംഎല്‍എ...

CRIME3 days ago

2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പുത്തൻകുരിശ്: 2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കടമറ്റം നമ്പ്യാരുപടി പൂന്തുറ എക്സൽ ബെന്നി (29) യെയാണ് ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, പുത്തൻകുരിശ് പോലീസും...

NEWS3 days ago

പോഷകാഹാര പോഷൻപാടികളുടെ പ്രദർശനവും മെഡിക്കൽ ക്യാമ്പും നടത്തി

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ വനിത ശിശു വികസന വകുപ്പ് കോതമംഗലം ഐസിഡിഎസ് അഡീഷണൽ  പ്രോജ്ക്ടിൻ്റെ ആഭിമുഖ്യത്തിൽ   പോഷകാഹാര പോഷൻപാടികളുടെ പ്രദർശനവും മെഡിക്കൽ ക്യാമ്പും നടത്തി.  ബ്ലോക്ക് പഞ്ചായത്ത്...

NEWS4 days ago

14 മത് എംബിറ്റ്സ് ദിനം ആചരിച്ചു

കോതമംഗലം: വിശുദ്ധ മാര്‍ത്തോമാ ചെറിയപള്ളിയുടെ കീഴിലുള്ള എംബിറ്റ്സ് എഞ്ചിനീയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളേജുകളുടെ 14 മത് വാര്‍ഷികം ‘എംബിറ്റ്സ് ദിനം’ ആചരിച്ചു. ഇടുക്കി എം പി ഡീന്‍...

NEWS4 days ago

പൊങ്ങന്‍ചുവട് ട്രൈബല്‍ കോളനിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി

കോതമംഗലം: റൂറല്‍ ജില്ലാ പോലീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ പൊങ്ങന്‍ചുവട് ട്രൈബല്‍ കോളനിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ്...

CRIME4 days ago

നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം വെണ്ടുവഴി വെള്ളുക്കുടിയില്‍ ഉല്ലാസ് ഉണ്ണി (44) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്....

NEWS5 days ago

എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് എക്സ്പോ -23 എക്സിബിഷനു തുടക്കമായി....

Trending