Connect with us

Hi, what are you looking for?

CHUTTUVATTOM

ആദിവാസി സമൂഹത്തിൻ്റെ പുരാതന ആചാരമായ പായസ പൂജ കാടിൻ്റെ നടുവിൽ ഭക്തി സാന്ദ്രമായി നടന്നു

കോതമംഗലം: ആദിവാസി സമൂഹത്തിൻ്റെ പുരാതന ആചാരമായ പായസ പൂജ കാടിൻ്റെ നടുവിൽ ഭക്തി സാന്ദ്രമായി നടന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പായസ പൂജ നടന്നത്.

കാടും വിശ്വാസവും ഒരുമിക്കുന്ന അപൂർവ കാഴ്ചക്കായിരുന്നു ഇന്ന് ക്ണാച്ചേരി സാക്ഷ്യം വഹിച്ചത്. ക്ടാത്താട്ടമ്മയുടെ പ്രീതിക്കായി ആദിവാസി സമൂഹം തലമുറകളായി തുടരുന്ന ഈ ആചാരത്തിൽ,കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നെത്തിയനൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

 

ക്ണാച്ചേരി വനത്തിനുള്ളിലെ വിശാലമായ പാറയിലാണ് പായസ പൂജയ്ക്കുള്ള ചടങ്ങുകൾ നടന്നത്. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ഈ പാറയിലേക്കാണ് വിശ്വാസികൾ ആദ്യമെത്തുന്നത്. ഈ പാറയ്ക്കു മുകളിൽ രണ്ട് ദ്വാരങ്ങൾ ഉണ്ട്. നിറയെ വെള്ളമുള്ള ഈ ദ്വാരങ്ങൾ ശിവഭഗവാൻ്റെ നാസാദ്വാരങ്ങൾ ആണെന്നാണ് സങ്കല്പം. ഈ ദ്വാരങ്ങൾക്ക് മുന്നിൽ പൂജാരി തെളി വിളക്ക് വയ്ക്കുന്ന തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

കാടിന്റെ നടുവിലെ പാറപ്പുറത്ത് ഒരുക്കിയ അടുപ്പിൽ,അരിപ്പായസമാണ് ദേവിക്ക് നിവേദ്യമായി തയ്യാറാക്കുന്നത്. ഒപ്പം തിണ്ണിക്കിഴങ്ങും ചുട്ടെടുക്കും.വിവിധ ഊരുകളിൽ നിന്നുള്ള കുടുംബങ്ങൾ ഒന്നിച്ചു ചേർന്ന്പൂജയിൽ പങ്കാളികളാവുന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയാണ്.

12 ദിവസം വ്രതമെടുത്ത് ക്ണാച്ചേരി ക്ടാത്താട്ടമ്മക്ക് പായസവും, തിണ്ണിക്കിഴങ്ങ് ചുട്ട് നിവേദിക്കുന്നതുമാണ് പായസ പൂജയുടെ പ്രധാന ചടങ്ങ്. തൊട്ടടുത്ത ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിൽ നാളികേരം ഉടക്കുന്ന ചടങ്ങുമുണ്ട്.

പായസപ്പാറയിലെത്തിച്ചേർന്നാൽ പായസം ഉണ്ടാക്കുന്നതിൻ്റെ ഒരുക്കങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള കപ്പപുഴുങ്ങിയതും അച്ചാറും എല്ലാവരും ചേർന്ന് കഴിക്കും. പിന്നീട് പായസത്തിൽ ചേർക്കാനുള്ള തേങ്ങയും, ശർക്കരയും ഒരിടത്ത് ഒരുക്കുമ്പോൾ, മറ്റൊരു സംഘം അടുപ്പ് കൂട്ടി അരി വേവിക്കുന്ന തിരക്കിലായിരിക്കും. മറ്റൊരു സംഘത്തിൻ്റെ നേതൃത്വത്തിൽ കൊട്ടി, ഉറുമിശി, കുഴൽ തുടങ്ങിയ പരമ്പരാഗത വാദ്യ ഉപകരണങ്ങൾ ഉപയോഗിച്ച് താളമേളങ്ങൾ ഒരുക്കും. നൃത്തവും പാട്ടും ചെണ്ടമേളവും എല്ലാം കൂടി ആകുമ്പോൾ കാടകം ഒരു ഉത്സവപ്രതീതിയിൽ ആയി മാറും.

രോഗങ്ങളിൽനിന്നും, പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും രക്ഷ നേടി വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഐശ്വര്യവും സമൃദ്ധിയും, പരമ്പരാഗതമായി തുടർന്നു വരുന്ന ഈ പായസ പൂജയിലൂടെ കൈവരുമെന്നാണ് ഇവരുടെ വിശ്വാസം.

You May Also Like

CHUTTUVATTOM

കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം കുടുംബസമേതം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ 82-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ത്ഥി...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

NEWS

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എംഎ കോളേജില്‍ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജീപ്പില്‍ കയറ്റി ബ്ലാവനയിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മറുകരയിലെത്തിയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകള്‍ കുട്ടംപുഴ...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പുകളിലെ പ്രചരണായുധമായ പാരഡി ഗാനങ്ങളുടെ രചനയില്‍ ഇത്തവണയും തിളങ്ങുകയാണ് കോതമംഗലം സ്വദേശിയായ എല്‍ദോ പുന്നേക്കാട്. വിവിധ മണ്ഡലങ്ങളിലെ എഴുപതിലധികം സ്ഥാനാര്‍ത്ഥികളാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ദോയുടെ പാരഡി ഗാനങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചത്. മുന്നൂറിലേറെ...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

CHUTTUVATTOM

കോതമംഗലം: ഏപ്രിൽ 9 വ്യാഴാഴ്ച നടക്കുന്ന നിയമ സഭ തിരെഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കോതമംഗലത്തെ യുഡിഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ വിജയത്തിനായി യുഡിഫ് കേന്ദ്ര...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. പര്യടനം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാന്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതിന് പുറമേ സാമൂഹികമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ് 9 ചെമ്പന്‍കുഴിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കുമളിയില്‍ നിന്നും 100 ഓളം യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ പെരുമറ്റം ജംഗ്ഷന് സമീപം രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടുംപിടി വേലകോട്ടില്‍ സല്‍മാന്‍ നാസര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ഓടെയായിരുന്നു...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന് വേണ്ടിയുള്ള പ്രചാരണത്തിനായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോതമംഗലത്ത് റോഡ് ഷോ നടത്തി. നെല്ലിക്കുഴി ഇരുമലപ്പടിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള റോഡ് ഷോയില്‍ നൂറുകണക്കിന്...

error: Content is protected !!