Connect with us

Hi, what are you looking for?

NEWS

മാർ ബേസിൽ സ്കൂളിന് ഒരു പാഠപുസ്തകം നഷ്ടമാകുന്നു; പി.ഡി.സുഗതൻ മാഷ് 27 വർഷത്തെ അദ്ധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചു.

കോതമംഗലം: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, മികച്ച സംഘാടകനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ഓൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം, എ.പി.ജെ.അബ്ദുൾ കലാം എമിനന്റ് ടീച്ചർ അവാർഡ്‌, എൻ.എസ്.എസ്. സംസ്ഥാന അവാർഡ് എന്നീ അവാർഡുകൾ നേടിയിട്ടുള്ള പി.ഡി.സുഗതൻ മാഷ് 27 വർഷത്തെ അദ്ധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചു. 1994 ൽ ഹൈസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച് 1999ൽ ഹയർ സെക്കന്ററിയിലെത്തിയ സുഗതൻ മാഷ് 20 21മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.

വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നു മാണ് വിരമിക്കുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ഹയർ സെക്കന്ററി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ സ്തുത്യർഹമായ സേവനം സമർപ്പിക്കുവാൻ ഇദ്ദേഹത്തിനായിട്ടുണ്ട്. പഠപുസ്തക നിർമ്മാണ സമിതി, അധ്യാപക സഹായികളുടെ രചന, അധ്യാപക പരിശീലന പദ്ധതി തുടങ്ങിയവയിലെല്ലാം നേതൃത്വപരമായ പങ്കുവഹിച്ചിട്ടുള്ള സുഗതൻ മാഷ് നിരവധി വർഷങ്ങളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു ചോദ്യപേപ്പർ നിർമ്മാണത്തിലും പങ്കാളിയായിട്ടുണ്ട്. വിവിധ ജില്ലകളിൽ ഹയർ സെക്കന്ററി അധ്യാപകർക്ക് പരിശീലനം നല്കുന്നതിനും ഇദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുണ്ട്.
മികച്ച അധ്യാപകൻ, പ്രഭാഷകൻ, സംഘാടകൻ എന്നീ നിലകളിലാണ് അദ്ദേഹം തന്റെ മികവു തെളിയിച്ചത്.

ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം മധ്യമേഖല കോ-ഓർഡിനേറ്ററായി നിയമിതനായ ശേഷം ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ അഞ്ഞൂറോളം എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വം വഹിച്ചിരുന്ന ഇദ്ദേഹം പൊതുജനോപാകരപ്രദമായ നിരവധി പദ്ധതികൾ ആവിഷ്‌ കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. എൻ.എസ്.എസ്. നിർമ്മിച്ചു നല്കിയ മുന്നൂറിൽപ്പരം വീടുകളും നൂറു കണക്കിന് ആളുകൾക്ക് നല്കിയ ഉപജീവന മാർഗ്ഗങ്ങളും ഇന്ന് നിരവധി പേർക്ക് അഭയവും ആശ്രയവുമാണ്. പ്രോഗ്രാം ഓഫീസർ, പി.എ.സി. അംഗം, ജില്ലാ കൺവീനർ എന്നീ നിലകളിലും പി.ഡി.സുഗതൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന നൂറു കണക്കിന് ശിഷ്യ സമ്പത്തുള്ള സുഗതൻ മാഷ് പവിത്രമായ ഗുരുശിഷ്യബന്ധത്തിന്റെ ഉത്തമ നിദർശനവുമാണ്. നമ്മുടെ വിദ്യാലയങ്ങളിൽ അസ്തമിച്ചു പോകുന്ന അധ്യപക – വിദ്യാർത്ഥി ബന്ധത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിച്ച ഒരു തലമുറയുടെ അവസാന കണ്ണിയാണ് സുഗതൻ മാഷിനെപ്പോലുള്ളവരുടെ വിരമിക്കൽ കൊണ്ട് നഷ്ടമാകുന്നത്.

പൂർവ്വ വിദ്യാർത്ഥികളിലൊരാൾ ഫേസ്ബുക്കിൽ കുറിച്ചതുപോലെ സുഗതൻ സാർ വിരമിക്കുമ്പോൾ മാർ ബേസിലിന് ഒരു പാഠപുസ്തകം നഷ്ടമാകുന്നു; കോതമംഗലത്തിന് ഒരു മാതൃകാ അധ്യാപകനെയും . ഇപ്പോൾ കോലഞ്ചേരിക്കു സമീപം വടവുകോട് താമസിക്കുന്ന സുഗതൻ മാഷ് മൂവാറ്റുപുഴ ആനിക്കാട് പടിഞ്ഞാറേൽ ദാമോധരന്റെ യും ദേവകിയുടെ യും മകനാണ്. മാമല എസ്.എൻ.എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ദുവാണ് ഭാര്യ. മക്കൾ :നെവിൽ, നിനിയ, നിവിയ.

You May Also Like

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ യുവാവ് അയൽവാസിയുടെ വീട്ടിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. വാരപ്പെട്ടി ഏറാമ്പ്ര അരഞ്ഞാണിയിൽ സിജോ (47) ആണ് അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രി പത്താേടെയാണ് കൊലപാതക...

NEWS

കോ​ത​മം​ഗ​ലം: ക​ന​ത്ത​മ​ഴ​യി​ല്‍ നെ​ല്ലി​ക്കു​ഴി ടൗ​ണി​ല്‍ ഉ​ണ്ടാ​യ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു. കോ​ത​മം​ഗ​ലം- പെ​രു​മ്പാ​വൂ​ര്‍ റോ​ഡി​ൽ നെ​ല്ലി​ക്കു​ഴി​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡ് തോ​ടാ​യ​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും ഓ​ട​ക​ള്‍ മാ​ലി​ന്യം...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ എൽ ഡി എഫ് തെരത്തെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി.സി...

error: Content is protected !!