Connect with us

Hi, what are you looking for?

NEWS

സമൂഹത്തെ നേർദിശയിൽ ചിന്തിപ്പിക്കാനുള്ള നിർണായക ശക്തിയാണ് യുവ എഴുത്തുകാർ – പി.എ.മുഹമ്മദ് റിയാസ്

തട്ടേക്കാട് : മനുഷ്യസംബന്ധിയായ മാനവികതയുടെ പുതുകരകൾ തേടുന്ന ഹൃദയസ്പർശിയായ എന്തും സാഹിത്യമായി ലോകം വിലയിരുത്തുന്നതായി തട്ടേക്കാട് യുവജനക്ഷേമ ബോർഡിന്റെ തട്ടകം സാഹിത്യ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസ്. ടെക്നോളജിയുടെ വികാസം, ഗ്രാഫിക് നോവൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കവിതകൾ എന്നിങ്ങനെ സാഹിത്യ മേഖലകൾ അനുദിനം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു. സാഹിത്യ സൃഷ്ടികൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമാകണം. ജനങ്ങളെ നിർമ്മാണാത്മകമാക്കി മാറ്റുക, നീതിക്കു വേണ്ടി പോരാടാനുളള കരുത്താക്കി മാറ്റുക, അവസാന ശ്വാസം വരെ പോരാടാനുള്ള ഇന്ധനമാക്കി മാറ്റുക – അവിടെയാണ് ഒരു സാഹിത്യ സൃഷ്ടി ജീവിക്കുന്നത്.

സാഹിത്യകാരൻമാരിൽ അനിവാര്യമാണ് രാഷ്ട്രീയം . ഈ നാട്ടിലെ ജനങ്ങൾ എന്തു ചിന്തിക്കണം എങ്ങനെ ചിന്തിക്കണം, തെറ്റായ ചിന്താഗതി ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകണം എന്നൊക്കെ നിശ്ചയിക്കാൻ വേണ്ടി പ്പോകുന്ന നിർണ്ണായക ശക്തിയാണ് യുവ എഴുത്തുകാർ .   ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് അധ്യക്ഷനായി. കാന്തി വെള്ളക്കയ്യൻ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട്, വി സി ചാക്കോ കീരംപാറ പഞ്ചായത്ത് പ്രസിഡണ്ട്, കെ കെ ഗോപി, കെ കെ ശിവൻ ,അഡ്വ.റോണി മാത്യു, സന്തോഷ് കാല, ഷെനിൽ മന്തിരാട് , ക്യാമ്പ് ഡയറക്ടർ ഡോ.സി. രാവുണ്ണി, ജയകുമാർ ചെങ്ങമനാട്, ജില്ലാ ഓഫീസർ ശങ്കർ.എം.എസ് എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...