കോതമംഗലം: ഉപജില്ല പ്രവൃത്തി പരിചയമേളയിൽ കോതമംഗലം സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. ഹയർസെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയമേള,സോഷ്യൽ സയൻസ് മേള, ഐടി മേള എന്നിവയിൽ ഒന്നാം സ്ഥാനവും , ഗണിത ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും,സയൻസ് ഫെയർ അഞ്ചാം സ്ഥാനവും നേടി. വിജയികളെ സ്കൂളിൽ നടന്ന യോഗത്തിൽ മാനേജർ റവ. ഡോ. തോമസ് ചെറുപറമ്പിൽ, പ്രിൻസിപ്പൽ ബിജു ജോസഫ്, ഹെഡ്മാസ്റ്റർ സോജൻ മാത്യു എന്നിവർ അനുമോദിച്ചു.
