കുമാരമംഗലം: പഞ്ചായത്തിലെ കർഷകർക്ക് യന്ത്രവത്കരണ പരിശീലനം സംഘടിപ്പിച്ചു.
ഇടുക്കി ജില്ലാ ആത്മ പദ്ധതി 2023-24 പ്രകാരം തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട കർഷകർക്കായി കോതമംഗലത്ത് ഫാം യന്ത്രവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗ്രേസി തോമസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനീസ് ഫ്രാൻസിസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, സാലി ഐപ്പ്, കുമാരമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷെമീന നാസർ,കൃഷി ഓഫീസർമാരായ പി.ഐ.റഷീദ, ജിജി ജോബ്, കൃഷി അസിസ്റ്റൻ്റുമാരായ വി.എം സിദ്ധീഖ്, വി.കെ ജിൻസ്,ആത്മ ബി.ടി.എം മാരായ റിയ ആൽബിൻ, രഞ്ജിത്ത് തോമസ്, ജോമോൻ ജേക്കബ്,അനിത മോഹനൻ, ദീപ്തി,എന്നിവർ പങ്കെടുത്തു. റിട്ടയേർഡ് സീനിയർ മെക്കാനിക്ക് ഇ.എ.വിജയൻ, അഗ്രോ സർവ്വിസ് സെൻ്റർ ടെക്നീഷ്യൻമാരായ എം.എം റജി , പി.വി മത്തായി, വി.എം.രാജൻ, ഇ.എ ഷംസുദ്ദീൻ, രഞ്ജിത്ത്. ആർ.നായർ പരിശീലനത്തിന് നേതൃത്വം നൽകി. കോതമംഗലം ബ്ലോക്ക് അഗ്രോ സർവ്വീസ് സെൻ്ററിൻ്റെ സഹായത്തോടെയാണ്അഞ്ചാം തീയതി മുതൽ എട്ടാം തീയതി വരെ മുതൽ ട്രാക്ടർ, ടില്ലർ , കാട് വെട്ട്, ഞാറ് നടീൽ തുടങ്ങീ മേഖലകളിലായി കാർഷിക പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ഉൽപാദന ചെലവ് കുറച്ച് കൃഷി ചെയ്യുവാൻ ഉതകുന്ന രീതിയിൽ യന്ത്രം ഉപയോഗിച്ചുള്ള കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്
