കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജിലെ 2024 – 28 ബാച്ച് ബിടെക് വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. വിപ്രോ കൊച്ചി ജനറൽ മാനേജർ പ്രദീപ് പി നായർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ പി ഐ ബാബു അദ്ധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 2 മുതൽ 13 വരെ വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിലുള്ള പരിശീലനമാണ് ഇൻഡക്ഷൻ പ്രോഗ്രാമിനോട് അനുബന്ധിച്ചുള്ളത്. ഉദ്ഘാടന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ്, കോളജ് ട്രഷറർ റെന്നി വർഗീസ് എന്നിവർ സംസാരിച്ചു. കോളജ് ഡീൻ സോളി ജോർജ് സ്വാഗതവും, ഇൻഡക്ഷൻ പ്രോഗ്രാം കോഓർഡിനേറ്റർ പ്രഫ. സൗമ്യ മർക്കോസ് നന്ദിയും പറഞ്ഞു.
പ്രൊഫ. ബോസ് ജോസഫ് ടി (എംബിറ്റ്‌സ്), ഡോ. ബിജു പോൾ (രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്), ഡോ. ബ്രിജേഷ് പോൾ (എം.എ. എഞ്ചിനീയറിംഗ് കോളജ്), ഡോ. പ്രദീപ് എസ് ( നെസ്റ്റ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്), ഡോ. കെംത്തോസ് പോൾ ( ഡയറക്ടർ – എംബിഎ, എംബിറ്റ്‌സ്), ഡോ. സജി എബ്രഹാം ( സൈന്റ്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനീയറിംഗ്) ഡോ. അരുൺ എൽദോ ഏലിയാസ് (എംബിറ്റ്‌സ്), പ്രഫ. ജിംസൺ വർഗീസ് (എംബിറ്റ്‌സ്), പ്രഫ. മിഥുൻ മാത്യു (എംബിറ്റ്‌സ്), തോമസ് കെ ജിമ്മി ( ഐബിഎം സോഫ്റ്റ്‌വെയർ), ഡോ. ജിപ്പു ജേക്കബ് ( അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ്),ഗണേഷ് ഡി ഐയ്യർ ( ഐ ബി എസ് സോഫ്റ്റ്‌വെയർ), മുഹമ്മദ് ഐക്കൺ, പ്രൊഫ. ചേതൻ റോയ് (എംബിറ്റ്‌സ്), എലിസബത്ത് ജോസഫ് കെ (റീഗൽ സ്‌കിൽസ് ട്രെയിനിങ്), പൗലോസ് കുട്ടമ്പുഴ ( ട്രാഫിക് എസ് ഐ കോതമംഗലം), ജിസ് ജോർജ് ( ട്രാൻസെറ്റ് സിസ്റ്റംസ് കൊച്ചി) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കും.
