കോതമംഗലം: കൊറോണയും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ നീണ്ടപാറ കരിമണൽ ഭാഗത്ത് താമസക്കാരായ ഈറ്റ പനമ്പ് നെയ്ത്ത് അതിഥി തൊഴിലാളികൾക്ക് ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് അരിയും പലവെന്ജനങ്ങളും ഉൾപ്പെട്ടയുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ് നിർവ്വഹിച്ചു. കോതമംഗലം തഹസിൽദാർ ശ്രീമതി. റെയ്ച്ചൽ.കെ.വർഗീസ്, വൈസ് പ്രസിഡന്റ് തോമാച്ചൻ ചാക്കോച്ചൻ, ജോയി.കെ.ഇ, അനീഷ് മോഹനൻ, ജോയി പോൾ, ഗ്രേസി ജോൺ, ബാങ്ക് സെക്രട്ടറി കെ കെ ബിനോയി എന്നിവർ പങ്കെടുത്തു.
