കോതമംഗലം : ഊന്നുകൽ പോലീസ് സ്റ്റേഷനിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ ഇടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു.സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്,മൂവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ് എസ്,ഊന്നുകൽ എസ് എച്ച് ഓ സുനിൽ ഓ എ,അഡ്വക്കേറ്റ് സൂരജ് മലയിൽ എന്നിവർ പങ്കെടുത്തു.
