Connect with us

Hi, what are you looking for?

NEWS

ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്.  2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്.  അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ ഉടൻ എത്തും. പ്രതിപക്ഷ യോ​ഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾ ബെം​ഗളൂരുവിലുണ്ട്. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്.

 

പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു.

 

1977-78 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിലും കരുണാകരൻ രാജിവെച്ച് എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരില്‍ തൊഴിൽ മന്ത്രി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു.  1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!