കോതമംഗലം: മുവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “എൻ എ എ എം 88” (NAAM 88) ന്റെ ആഭിമുഖ്യത്തിൽ വടാട്ടുപാറ സ്വദേശികളായ ഡിഗ്രിക്കും, ഏഴാം ക്ലാസിലും പഠിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനായി ടാബ് ലഭ്യമാക്കി. ആന്റണി ജോൺ എംഎൽഎ ടാബ് കൈമാറി. എൻ എ എ എം 88 (NAAM 88) ഭാരവാഹികളായ വിനോദ് ബാബു, സോണി മാത്യൂ,ബോബി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
