Connect with us

Hi, what are you looking for?

NEWS

ഓൺലൈൻ പഠനസൗകര്യത്തിന് 17 ലക്ഷം രൂപയുടെ സഹായവുമായി സി. എം. സി പാവനാത്മ പ്രൊവിൻസ്

കോതമംഗലം: ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി സി. എം. സി പാവനാത്മ പ്രൊവിൻസ്. മൊത്തം 17ലക്ഷം രൂപയുടെ സഹായമാണ് അർഹരായവർക്ക് നൽകിയത്. സഹായത്തിന് അർഹരായവരെ പൊതുവേദിയിൽ എത്തിക്കാതെയാണ് സഹായങ്ങൾ കൈമാറിയത്. സഹായപദ്ധതിയുടെ അവസാനഘട്ടമായി 40 എൽ.ഇ.ഡി ടിവികളും ലാപ്ടോപ്പുകളും നൽകുന്നതിന്റെ ഉദ്ഘാടനം കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി. കോതമംഗലം എം. എൽ. എ. ശ്രീ. ആന്റണി ജോൺ ടിവിയും, സി. എം. സി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. നവ്യമരിയ ലാപ്ടോപ്പും, വിവിധ സ്കൂൾ അധികൃതർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ഡിവോഷ്യ, കൗൺസിലേഴ്‌സ് സിസ്റ്റർ മരിയാൻസി, സിസ്റ്റർ ജൂലിയറ്റ്, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ. ഗ്ലോറി, പ്രിൻസിപ്പൽ സിസ്റ്റർ. ട്രീസാ ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ടിസാ റാണി, സ്കൂൾ പി.ടി. എ. പ്രസിഡന്റ്‌ സണ്ണി കടൂത്താഴെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുൻപ് വിവിധ ഘട്ടങ്ങളിലായി ടി വി, കമ്പ്യൂട്ടർ, ലാപ്ടോപ്, സ്മാർട്ട്‌ഫോൺ എന്നിവ വിതരണം ചെയ്തിരുന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!