പോത്താനിക്കാട് : വൃദ്ധനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇടുക്കി രാജകുമാരി വെട്ടിമറ്റത്തിൽ സജി (57) യെയെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരനായ ആന്റണി (ആന്റു 55) യെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം കടവൂർ ഭാഗത്തുള്ള വിജയൻ (61) നെയാണ് വാക്കുതർക്കത്തെ തുടന്നാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.ഒളിവിൽ കഴിയുകയായിരുന്ന സജിയെ ആലുവ തോട്ടുമുഖം ഭാഗത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.എ.ഷിബിൻ, സി.പി. ഒ മാരായ നിയാസുദ്ദീൻ, വിമൽ എന്നിവരാണ് ഉണ്ടായിരുന്നത്.
