കോതമംഗലം: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളില്‍ ഒന്നാണ് ഹൃദയപൂര്‍വ്വം കേളി (ഒരു ലക്ഷം പൊതിച്ചോര്‍ പദ്ധതി). കടവൂരില്‍ പ്രവര്‍ത്തിക്കുന്ന ലൗ ഹോമിനെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരാഴ്ചക്കാലം ഉച്ച ഭക്ഷണം നല്‍കുന്ന ഹൃദയപൂര്‍വ്വം കേളി പൊതിച്ചോര്‍ വിതരണ പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കടവൂര്‍ ലവ് ഹോമില്‍ ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍ അധ്യക്ഷനായ ചടങ്ങില്‍ ലവ് ഹോം പ്രതിനിധി സിസ്റ്റര്‍ അല്‍ഫോന്‍സ, ലവ് ഹോം രക്ഷാധികാരി എന്‍. പി മാത്തപ്പന്‍, സിപിഐ (എം) കവളങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജി മുഹമ്മദ്, സിപിഐ(എം) എറണാകുളം ജില്ലാ കമ്മിറ്റി അംഗം എ.എ. അന്‍ഷാദ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, സിപിഐ(എം) പൈങ്ങോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റാജി വിജയന്‍, സിപിഐ(എം) കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം എ.വി. സുരേഷ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് അംഗം സീമ സിബി, പോള്‍ സി ജേക്കബ് , സിബിന്‍ കൂവളളൂര്‍ , ലവ് ഹോമിലെ നൂറ്റമ്പതോളം വരുന്ന അന്തേവാസികള്‍, ലവ് ഹോമില്‍ സേവനം ചെയുന്ന കന്യാസ്ത്രീകള്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലവ് ഹോം രക്ഷാധികാരി എന്‍.പി മാത്തപ്പന്‍ നന്ദി പറഞ്ഞു.
