പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഒരു കോടി ഫല വൃക്ഷ തൈ പദ്ധതി പ്രകാരം പിണ്ടിമനയിൽ നെല്ലി, സീതപ്പഴം, റെഡ് ലേഡി പപ്പായ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കൃഷിഭവനിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് ചെയർപെഴ്സൺ സിബി പോൾ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ മേരി പീറ്റർ, പഞ്ചായത്തംഗം ലത ഷാജി, കാർഷിക വികസനസമിതിയംഗങ്ങൾ, കർഷകർ തുടങ്ങീയ വർ പങ്കെടുത്തു. സൗജന്യമായ തൈകൾ ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തിച്ചേരണം.കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.
