കോതമംഗലം : ഈ വർഷത്തെ ഓണം താലൂക്ക് ഫെയർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഓഗസ്റ്റ് 23 മുതൽ 28 വരെ സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു . സാധാരണയുള്ള 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ പച്ചക്കറി സ്റ്റാളും ഉണ്ടാകും. സ്റ്റേഷനറി സാധനങ്ങൾക്ക് ഓണം പ്രമാണിച്ച് പ്രത്യേക വിലക്കുറവും ഓണം ഓഫറുകളും ഉണ്ടാകുമെന്നും എം എൽ എ പറഞ്ഞു .ഓണം ഫെയർ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം എൽ എ അഭ്യർത്ഥിച്ചു .
