- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : ആലുവ മൂന്നാർ രാജാപാതമായി ബന്ധപ്പെട്ട് കോതമംഗലം എം.എൽ.എ ആന്റണി ജോൺ നൽകിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കൊടുത്ത മറുപടി കത്ത് ജനങ്ങളെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ആലുവ മൂന്നാർ റോഡ്മായി ബന്ധപ്പെട്ട ഉന്നയിച്ചിരിക്കുന്ന സ്ഥലങ്ങളായ പൂയംകുട്ടിക്കും പെരുമ്പൻകുത്തിനും ഇടയിൽ മലയിടിഞ്ഞു പോയതുകൊണ്ടാണ് വനംവകുപ്പ് ആ വഴി അടച്ചത് എന്ന് പ്രതിപാദിച്ചിട്ടുണ്ട്.
എന്നാൽ പെരുമ്പൻകുത്തിനും മൂന്നാറിനും ഇടയിലുള്ള കരിന്തിരി എന്ന മലയാണ് ഇടിഞ്ഞത് എന്ന വസ്തുത മറച്ചു വച്ചു കൊണ്ടാണ് ഇങ്ങനെ ഒരു റിപ്പോർട്ട് ഉദ്യോഗസ്ഥർ മന്ത്രിയ്ക്ക് കൊടുത്തിരിക്കുന്നത്. മന്ത്രിയെ തെറ്റിദ്ധരിപ്പിച് വസ്തുതാ വിരുദ്ധമായിട്ടുള്ള വിവരങ്ങൾ കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം മന്ത്രിയുടെ ഓഫീസിൽനിന്ന് ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പഴയ ആലുവ-മൂന്നാർ രാജപാത തുറന്നു കിട്ടിയാൽ കുട്ടമ്പുഴ മാങ്കുളം നിവാസികളുടെ ഉന്നമനത്തിന് ഏറെ ഉപകരിക്കുന്ന ഒന്നാണ്. അതിലുപരി പതിനായിരത്തിലധികം വരുന്ന മാങ്കുളംകാർക്ക് തങ്ങളുടെ ആശുപത്രി മറ്റ് ആവശ്യങ്ങൾക്ക്ടൗണിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പമുള്ള വഴി കൂടിയാണ്. കൃത്യമായ അന്വേഷണം നടത്താതെ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥർക്ക് നേരെ നടപടി വേണമെന്നാണ് ജനങ്ങളുടെ കൂട്ടായ അഭിപ്രായം.