കോതമംഗലം : പഴയ ആലുവ – മൂന്നാർ റോഡ് തുറന്നു നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. മാങ്കുളം, കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളുടെ സമഗ്ര വികസനക്കോടൊപ്പം ടൂറിസം വിപുലപ്പെടുത്താനും ഉതകുന്ന പാതയാണ് പഴയ ആലുവ – മൂന്നാർ രാജപാത. കുട്ടമ്പുഴ – കീരംപാറ, മാങ്കുളം, പിണ്ടിമന പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ചേലാട് നിന്ന് പൂയംകുട്ടിക്ക് നടത്തിയ സൈക്കിൾ റാലി മാത്യു കുഴൽനാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പൂയംകുട്ടിയിൽ നടന്ന സമാപന സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി മൂലയിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്കാന്തി വെള്ളക്കയ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ,എബി എബ്രഹാം സിബി കെ എ പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് നോബിൾ ജോസ് , ,ജയിംസ് കോറംമ്പേൽ , കെ.പി.ബാബു, പീറ്റർ മാത്യു, ഫ്രാൻസിസ് ചാലിൽ, ബിനോയി , ആഷ്ബിൻ ജോസ്, പി.പി. ജോഷി, മാമച്ചൻ, സീതി മുഹമ്മദ്, സനു സണ്ണി, എന്നിവർ പ്രസംഗിച്ചു.
റാലിയിൽ പങ്കെടുക്കാൻ മാങ്കുളത്തുനിന്നെത്തിയ പ്രവർത്തകരെ വനം വകുപ്പു തടഞ്ഞു. ഇവർ പിന്നീട് കോതമംഗലം – കുട്ടമ്പുഴ വഴിയാണ് പൂയംകുട്ടിയിലെത്തിയത് പടം – ആലുവ – മൂന്നാർ റോഡ് തുറന്നു കിട്ടണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി.