Connect with us

Hi, what are you looking for?

NEWS

ഉദ്യോഗസ്ഥർ ഒന്നിച്ചിറങ്ങി: ഒറ്റ ദിവസത്തിൽ താളുംകണ്ടം ഉന്നതിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കാരണ നടപടികൾ പൂർത്തിയായി

കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി ഉദ്യോഗസ്ഥർ.
എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന്റെ ആറാം ദിനമായ ഞായറാഴ്ച രാവിലെ ഉന്നതിയിലെ ഊരു മൂപ്പൻ മാധവൻ മൊയ്‌ലിക്ക് ആദ്യ എന്യൂമറേഷൻ ഫോം നൽകിയാണ് എസ്. ഐ.ആർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാൽപതോളം വീടുകളിലായി 112 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്.

തുടർന്ന് ഉന്നതിയിലെ എല്ലാ വീടുകളും സന്ദർശിച്ച് ഫോമുകൾ വിതരണം ചെയ്യുകയും, മുഴുവൻ വോട്ടർമാരുടേയും പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ ശേഖരിക്കുകയും ചെയ്തു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, കോതമംഗലം തഹസിൽദാർ എം. അനിൽകുമാർ, ബൂത്ത് ലെവൽ ഓഫീസർ ഒ. പി. ജോയി
എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിൻ്റെയും, എൻ.സി.സി യൂണിറ്റിൻ്റേയും പങ്കാളിത്തത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്.

You May Also Like

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്തിൽ പുളിന്താനം പുതുവേലി കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മാത്യു കുഴൽനാടൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ജലജീവൻ...

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ 10 വർഷത്തിൽ കോതമംഗലത്ത് സാധ്യമായത് വികസന വിപ്ലവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോതമംഗലത്തെ അയ്യങ്കാവ് ഗവ. ഹൈസ്ക്കൂളിൽ സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: 7 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച ഊന്നുകൽ-വെങ്ങല്ലൂർ റോഡ് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ എം...

CHUTTUVATTOM

കോതമംഗലം : 5 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം – അടിവാട് റോഡിന്റെയും അടിവാട് ടൗണിലെ ഡ്രൈനേജ് നിർമ്മാണ പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം : 5 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം വാരപ്പെട്ടി – അഞ്ചൽ പ്പെട്ടി റോഡ് നാടിന് സമർപ്പിച്ചു വ്യവസായം, നിയമം, വാണിജ്യം, കയർ വകുപ്പ് മന്ത്രി പി...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനു സമീപത്തു നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി.ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ വാച്ച് ടവറിനു സമീപത്തുകൂടി നടന്നു വരികയായിരുന്ന വിനോദസഞ്ചാരികളുടെ മുന്നിലേക്കാണ് രാജവെമ്പാല ആദ്യം ഇഴഞ്ഞെത്തിയത്. തുടർന്ന് അധികൃതർ പാമ്പുപിടുത്ത വിദഗ്ദ്ധൻ...

CHUTTUVATTOM

കോതമംഗലം : 1.76 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഐസൊലേഷൻ സെന്ററിന്റെ ഉദ്‌ഘാടനം വ്യവസായം, നിയമം, വാണിജ്യം, കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : 2 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച വാരപ്പെട്ടി ഗവ ടെക്നിക്കൽ ഹൈസ്കൂൾ അക്കാദമിക് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം വ്യവസായ – നിയമ – വാണിജ്യ – കയർ വകുപ്പ്...

error: Content is protected !!