കോതമംഗലം : കോതമംഗലം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു. എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് കെ.പി. നരേന്ദ്രനാഥൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുവാറ്റുപുഴ എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി എം.എ. പ്രേം സുന്ദർ വരണാധികാരിയായി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി സി. ഗോപീകൃഷ്ണൻ, എൻ.എസ്.എസ്. പ്രതിനിധി സഭാ മെമ്പർ പി.പി. സജീവ്, പി.കെ. രാജേന്ദ്രനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ.രാജേന്ദ്രനാഥൻ നായർ (പ്രസിഡന്റ്),അനിൽ ഞാളുമഠം (വൈ.പ്രസിഡന്റ്), എൻ.ആർ. സജീവൻ ( കമ്മിറ്റി അംഗം),സി.എസ്.രാജു ( കമ്മിറ്റി അംഗം),എം.കെ. വിജയൻ നായർ (കമ്മിറ്റി അംഗം),ജി.സന്തോഷ് ( കമ്മിറ്റി അംഗം),എം. ബാലാജി (കമ്മിറ്റി അംഗം),എ വിശ്വനാഥൻ നായർ (കമ്മിറ്റി അംഗം),എസ്.കെ.പ്രസാദ് ( കമ്മിറ്റി അംഗം),
എം.എസ്.സുനിൽ (കമ്മിറ്റി അംഗം),എൻ.രഘു ( കമ്മിറ്റി അംഗം),പി.പി.സജീവ് ( കമ്മിറ്റി അംഗം),
എസ്. പത്മനാഭൻ നായർ (കമ്മിറ്റി അംഗം),ടി.സി. വിജയൻ നായർ (കമ്മിറ്റി അംഗം), സി.എൻ. സനിൽകുമാർ ( കമ്മിറ്റി അംഗം)



























































