കോതമംഗലം: എന്‍എസ്എസ് കോതമംഗലം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സമുദായാംഗങ്ങള്‍ക്ക് സ്വീകരണം നല്കി. യൂണിയന് പ്രസിഡന്റ് പി.കെ രാജേന്ദ്രനാഥന്നായര് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില്‍ ഞാളുമഠം അധ്യക്ഷത വഹിച്ചു.
പി.പി സജീപ്, മുടപ്പല്ലൂര്‍ ഗോപീകൃഷ്ണന്, വത്സല ശശിധരന്, കെ.പി നരേന്ദ്രനാഥന്‍നായര്‍, എ. രാമചന്ദ്രന്‍നായര്‍, സംഗീത പ്രതീഷ്, പി.ആര് ഉണ്ണിക്കൃഷ്ണന്, അരുണ്‍ പി. ബോബന്, ഗീത ജയകുമാര്‍, വൃന്ദ മനോജ്, മേഘ ഷിബു, ശ്രീചിത്ര ശ്രീനിവാസ്, പ്രിയ സന്തോഷ്, സന്ധ്യാ സുനില്‍കുമാര്‍, ശോഭാ രാധാകൃഷ്ണന്, എം.കെ രാമചന്ദ്രന്, കവിത ഗോകുമാര്‍, സി.കെ സത്യന്, ബിജു പി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.























































