തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും കൂലി 600 രൂപയാക്കുക, 200 തൊഴിൽദിനങ്ങൾ നൽകുക, തൊഴിൽ സമയം 9 മുതൽ 4 വരെയാക്കുക, എൻഎംഎംഎസ് നിർത്തലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി തൊഴിലുറപ്പ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിപിഐഎം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ ഇ അബ്ബാസ്, സെക്രട്ടറി സീനത്ത് മൈതീൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ എ രമണൻ, റിയാസ് തുരുത്തേൽ, പഞ്ചായത്തംഗം സഫിയ സലിം, എം എം ബക്കർ, ഷെരീഫ റഷീദ്, എൻ എസ് ഷിജീബ്, പി എം മുഹിയുദ്ധീൻ, കെ എസ് ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.