കോതമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ ദ്രോഹ നയങ്ങൾക്കെതിരെ നവംമ്പർ 26 ന് സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂർ അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ കോതമംഗലത്ത് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തക കൺവെൻഷൻ നടത്തി. കാർഷിക ജനദ്രോഹ ബിൽ പിൻവലിക്കുക,കോവിഡിന്റെ മറവിൽ പൊതുമേഘലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നിർത്തലാക്കുക. തൊഴിൽ ദ്രോഹ തൊഴിലാളി ദ്രോഹ നിയമങ്ങൾ തിരുത്തുക. വിലക്കയറ്റം പിടിച്ചു നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പണിമുടക്ക്. പണിമുടക്കിൽ മോട്ടോർ വാഹന തൊഴിലാളികർ ഉൾപ്പെടെ അണിനിരക്കും .
കോതമംഗലം ടി.എം.മൈതീൻ സ്മാരക ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന കൺവെൻഷൺ സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് അബു മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ്, എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ,വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ റോയി കെ.പോൾ, ചന്ദ്രലേഖ ശശിധരൻ, കെ.എം.ബഷീർ, ശശികുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.