കോതമംഗലം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ നസീറുള്‍ ഇസ്ലാം, സദാം ഷെയ്ഖ്, രാജ ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംഘം കടത്തികൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളിലാക്കിയാണ് വിദ്യാര്‍ത്ഥികള്‍കിടയില്‍ കച്ചവടം നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി.ബി. ലിബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. റസാഖ്, സോബിന്‍ ജോസ്, ബിലാല്‍ പി. സുല്‍ഫി, ജോയല്‍ ജോര്‍ജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.എ. റെന്‍സി എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
