കോതമംഗലം: കുട്ടമ്പുഴ ക്യഷി ഭവൻ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത നടത്തി. കാർഷികവിളകളുടെ നട്ടിലിനും വിള പരിപാലനത്തിലും പ്രധാന്യമുള്ളതാണ് തിരുവാതിര ഞാറ്റുവേല. പഞ്ചായത്തിത്തിൽ വികസന കാര്യ സ്ഥിരം സമിനാ ചെയർമാൻ കെ എ സിബി യുടെ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കാന്തി വെള്ള കയ്യൻ തെങ്ങിൻ തൈ നൽകി ഉൽഘട്ടനം ചെയ്തു. മെമ്പർ മാരായ പി.പി ജോഷി, സൽമ പരീത്, കൃഷി ഒഫിസർ പി സി എൽദോസ് പഞ്ചായത്ത് സെകട്ടറി ശ്രീകുമാർ, കൃഷി അസിസ്റ്റന്റ എം എച്ച് ജസിന എന്നിവർ പ്രസംഗിച്ചു. കൃഷി കൂട്ടങ്ങളുട മൂല്യ വർദ്ധിത ഉത്പന്നങ്ളുടെ പ്രദർശനവും വിപണനവും നടത്തി.
