കോതമംഗലം : മൂന്ന് വനിതകളുടെ ആഭിമുഖ്യത്തിൽ “നിറവ് 2023” എക്സിബിഷൻ കം സെയിൽസിന്റെ ഉദ്ഘാടനം കോതമംഗലം റോട്ടറി ക്ലബ്ബിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കെ വി വി
എസ് മേഖല കമ്മിറ്റി അംഗങ്ങളായ സേവിയർ ഇളഞ്ഞിക്കൽ, റീനി ജോർജ്,റോട്ടറി ക്ലബ് പ്രസിഡന്റ് സോണി തോമസ്, സംഘാടകരായ അജ ബോബി, പ്രിയ ബിനു,ലിസ് സനിൽ
തുടങ്ങിയവർ പങ്കെടുത്തു.ക്ലോതിങ്, ഫുഡ്,ഹോം ഡെക്കേഴ്സ്,കോസ്മെറ്റിക് എന്നിവയുടെ ഏകദേശം നാൽപതോളം സ്റ്റാളുകൾ 3,4 തീയതികളിലായി രാവിലെ 10 മുതൽ 7 മണിവരെ പ്രവർത്തനം ആരംഭിക്കും.
