കുട്ടമ്പുഴ : കാട്ടാനയിറങ്ങുന്ന തട്ടേക്കാട് കളപ്പാറ പ്രദേശത്താണ് തിങ്കളാഴ്ച്ച രാത്രി ഒൻപത് മണിക്ക് ശേഷം ഷൂട്ടിങ് നടന്നത്. കാട്ടാനകളുടെ വിഹാര കേന്ദ്രമായ ഇവിടെ അസമയത്ത് ചിത്രീകരണം നടത്തുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ രാത്രിയിൽ സീരിയൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുമ്പോൾ അവർക്ക് വേണ്ട പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. കളപ്പാറ മേഖലയിൽ കാട്ടാനകളെ നിരീക്ഷിക്കുവാനായി വാച്ചർമാർ ഉള്ള സ്ഥലം കൂടിയാണ്. രാത്രി ഷൂട്ടിങ് സംഘടിപ്പിക്കുന്നവർ അണിയറപ്രവർത്തകർക്ക് ആവശ്യമായ സുരക്ഷകൂടി ഒരുക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.
