കോതമംഗലം: എല്‍ഐസി ഏജന്റ് ജോലിയോടൊപ്പം കാര്‍ഷിക മേഖലയിലും വിജയം കൈവരിച്ച് കോതമംഗലം സ്വദേശി പി.എസ് ഗോപാലകൃഷ്ണന്‍. കോതമംഗലത്തിന് സമീപം ചെറുവട്ടൂരില്‍ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് പി.എസ് ഗോപാലകൃഷ്ണന്‍ എന്ന എല്‍ഐസി ഏജന്റ് കൃഷി ചെയ്യുന്നത്. ജോലിക്കിടയില്‍ രാവിലെയും, വൈകിട്ടുമാണ് കൃഷി പരിപാലനം. റബ്ബര്‍, തെങ്ങ്, വാഴ, കപ്പ വിവിധയിനം പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. 40 ഓളം വിവിധയിനം ഫലവൃക്ഷങ്ങള്‍ ഗോപാലകൃഷ്ണന്റെ പുരയിടത്തിലുണ്ട്.
25- ഓളം വിവിധയിനം പ്ലാവുകളും ഇദ്ദേഹം നട്ടുവളര്‍ത്തുന്നുണ്ട്. തൊഴിലും കൃഷിയും കൈകോര്‍ക്കാമെന്ന് പുതിയ തലമുറക്ക് കാണിച്ചു കൊടുക്കുകയാണ് ഗോപാലകൃഷ്ണന്റെ ജീവിതം. ജൈവരീതിയില്‍ കൃഷി ചെയ്യുന്നതിനാല്‍ വിഷമില്ലാത്ത പഴങ്ങളും, പച്ചക്കറികളും ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതാണ് പ്രധാന നേട്ടം. ജോലിയോടൊപ്പം കൃഷിയും ഒന്നിച്ചു കൊണ്ടു പോകാന്‍ എല്ലാവരും തയ്യാറാകണമെന്നും, വളരെ സന്തോഷം നല്‍കുന്നതിനാല്‍ ലാഭ – നഷ്ടങ്ങള്‍ നോക്കാതെയാണ് കൃഷി പരിപാലനം തുടരുന്നതെന്നും പിഎസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു






















































