കോതമംഗലം: കറുകടം സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ, മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വാർഡ് കൗൺസിലർ ജൂബി പ്രതീഷ്, സഹകരണ യൂണിയൻ സർക്കിൾ ചെയർമാൻ കെ കെ ശിവൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ജോയി,ഷമീർ പനക്കൽ, പി പി മൈതീൻ ഷാ തുടങ്ങിയവർ പങ്കെടുത്തു. സംഘം പ്രസിഡന്റ് സി പി എസ് ബാലൻ സ്വാഗതവും ഓണററി സെക്രട്ടറി പി എ മോഹനൻ നന്ദിയും രേഖപ്പെടുത്തി.
