കോതമംഗലം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശാനുസരണം സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി നിലവിലുള്ള അടിസ്ഥാന വോട്ടർ പട്ടികയും, സപ്ലിമെന്ററി വോട്ടർ പട്ടികയും സംയോജിപ്പിച്ചിട്ടുള്ള കോതമംഗലം നഗരസഭയിലെ 31 വാർഡുകളിലേയും കരട് വോട്ടർ പട്ടിക ഇന്നലെ (08.09.2023) പ്രസിദ്ധീകരിച്ചു. പുതിയതായി വോട്ടർ പട്ടികയിൽ (2023 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവർക്ക്) പേര് ചേർക്കുന്നതിനും, തിരുത്തൽ വരുത്തുന്നതിനും sec.kerala.gov.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കരട് വോട്ടർ പട്ടികയുടെ പരിശോധിക്കുന്നതിനായി ഓഫീസ് സമയത്ത് കോതമംഗലം നഗരസഭ ഓഫീസിലും, വില്ലേജ് ഓഫീസിലും, താലൂക്ക് ഓഫീസിലും എൽ എസ് ജി ഡി വെബ്സൈറ്റിലും ലഭ്യമാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
