×
Connect with us

AUTOMOBILE

സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പിഴ കുറച്ചു, മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴ 10,000 ആയി തുടരും

Published

on

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം കുത്തനെ ഉയര്‍ത്തിയ പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉയര്‍ന്ന പിഴയ്‌ക്കെതിരേ വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ടുള്ള തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭ യോഗം എടുത്തിട്ടുള്ളത്. ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്ന വിവരങ്ങൾ അനുസരിച്ചു പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500/- രൂപ എന്നത് 250/- രൂപയായും അത് ആവര്‍ത്തിച്ചാലുള്ളതിന് 1500/ രൂപ എത് 500/ രൂപയായും പുതുക്കി നിശ്ചയിച്ചു. അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 2000/-രൂപ എന്നത് 1000/- രൂപയായും കുറച്ച് നിശ്ചയിച്ചിട്ടുണ്ട്.

കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000/- രൂപ എന്നത് 1000/- രൂപയാക്കി കുറച്ചു.  അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000/- രൂപ മുതല്‍ 2000/- രൂപ വരെയുള്ളത് 1500/- രൂപയായും  മീഡിയം/- ഹെവി വെഹിക്കിളുകള്‍ക്ക്  2000/- മുതല്‍ 4000/- രൂപ വരെയുള്ളത് 3000 രൂപയായി നിജപ്പെടുത്തി. അപകടകരമായ ഡ്രൈവിംഗിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000/- രൂപ, കൂടിയത് 5000/- രൂപ എന്നത് പൊതുവായി 2000/- രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു.  ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 10000/- രൂപ എന്നത് 5000/- രൂപയും സാമൂഹ്യ സേവനവും എന്നാക്കി പുതുക്കി നിശ്ചയിച്ചു. പന്തയ ഓട്ടം ആദ്യകുറ്റത്തിന് 10000/- രൂപ എന്നത് 5000/- രൂപയായും കുറച്ചു. റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍/ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10000/ രൂപ എന്നത് 2000/- രൂപയായി കുറച്ചു. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന് 2000/- രൂപ മുതല്‍ 5000/- രൂപ വരെ എന്നത് 3000/- രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 5000/ രൂപ മുതല്‍ 10000/- രൂപ എന്നുള്ളത് 7500/- രൂപയായും നിജപ്പെടുത്തി. അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ  എന്ന നിരക്കില്‍) പരമാവധി 20000/- രൂപ എന്നത്  (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500/- രൂപ  എന്ന നിരക്കില്‍) പരമാവധി 10000/- രൂപയായി കുറച്ചിട്ടുണ്ട്. അമിതഭാരം, നിര്‍ത്താതെ പോയാല്‍ 40000/- രൂപ എന്നത് 20000/ രൂപയായി കുറച്ചു.

അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200/- രൂപ വീതം എന്നത് 100/- രൂപയായി കുറച്ചു നിശ്ചയിച്ചു. സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും കുറച്ചു നിശ്ചയിച്ചു. ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000/ രൂപ എന്നത് 5000/- രൂപയായി കുറച്ചു. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ ആദ്യകുറ്റത്തിന് പിഴയില്‍ മാറ്റമില്ല. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ 4000 /- രൂപ എന്നത് 2000/- രൂപയായി പുതുക്കി നിശ്ചയിച്ചു. രജിസ്റ്റര്‍ ചെയ്യാതെ / ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കല്‍ ആദ്യകുറ്റത്തിന് 2000/- രൂപ എന്നത് 3000/- രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇവിടെ സൂചിപ്പിക്കാത്ത മറ്റ് വകുപ്പുകളില്‍ 01.09.2019 മുതല്‍ നിലവില്‍ വന്ന നിരക്ക് തന്നെ തുടരുന്നതാണ്. സെപ്തംബര്‍ ഒന്ന് മുതലായിരുന്നു പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നിരുന്നത്. 1000 രൂപ മുതല്‍ 25,000 രൂപ വരെയായിരുന്നു വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ. എന്നാല്‍ ജനങ്ങളില്‍നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ഗുജറാത്ത് അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ ഈ പിഴത്തുക പകുതിയായി കുറച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

AUTOMOBILE

കോതമംഗലം വാരപ്പെട്ടി വാഴക്കുളം റൂട്ടിൽ  പുതിയ ബസ് സർവീസ് തുടങ്ങുന്നു.

Published

on

കോതമംഗലം : കോതമംഗലം വാരപ്പെട്ടി വാഴക്കുളം റൂട്ടിൽ 07/08/2023 തിങ്കളാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. കോതമംഗലത്ത് നിന്നും വാരപ്പെട്ടി ആയവന കല്ലൂർക്കാട് വഴി വാഴക്കുളത്തിന് “സ്റ്റെല്ലാർ” എന്ന പേരിലാണ് പുതിയ ബസ് സർവീസ് വരുന്നത്. കോതമംഗലത്ത് നിന്നും ഏറ്റവും എളുപ്പത്തിൽ മൂവാറ്റുപുഴ പോകാതെ വാഴക്കുളത്തിനും തൊടുപുഴയ്‌ക്കും തിരിച്ചു കോതമംഗലത്തിനും എത്തിപ്പെടാൻ ഈ സർവീസ് യാത്രക്കാർക്ക് ഉപകാരപ്രദമാകും. പൊതു ഗതാഗതം ഉപയോഗപ്പെടുത്തണമെന്നും പുതിയ സർവീസിന് യാത്രക്കാരുടെ എല്ലാ വിധ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും സർവിസ് വിജയിപ്പിക്കണമെന്നും മാനേജ്മെന്റ് അഭ്യർഥിച്ചു. പുതിയ സർവീസിന്റെ
സമയ വിവരം താഴെ ചേർക്കുന്നു.
കോതമംഗലത്ത് നിന്നു പുറപ്പെടുന്ന സമയം..

7.45 am കോതമംഗലം –
വാഴക്കുളം
9.30 am കോതമംഗലം വാഴക്കുളം
11.20 am കോതമംഗലം -ആയവന
12.30 pm കോതമംഗലം -ആയവന
3.30 pm കോതമംഗലം -വാരപ്പെട്ടി
4.20 pm കോതമംഗലം- കല്ലൂർക്കാട് -വാഴക്കുളം
6.20 pm കോതമംഗലം-കല്ലൂർക്കാട് -വാഴക്കുളം

വാഴക്കുളത്ത് നിന്നു പുറപ്പെടുന്ന സമയം

6.40am വാഴക്കുളം-കല്ലൂർക്കാട് -കോതമംഗലം
8.30am വാഴക്കുളം കോതമംഗലം
10.20am വാഴക്കുളം-കല്ലൂർക്കാട് -കോതമംഗലം
5.15pm വാഴക്കുളം കോതമംഗലം

ആയവന-കോതമംഗലം
11.50 am, 1.30 pm

3.55 pm വാരപ്പെട്ടി- കോതമംഗലം

6.20am കല്ലൂർക്കാട് -വാഴക്കുളം
7.25 pm വാഴക്കുളം കല്ലൂർക്കാട്

Continue Reading

AUTOMOBILE

ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനം; കോതമംഗലം മേഖലയിലെ നിരീക്ഷണ ക്യാമറകൾ നാളെ മുതൽ മിഴിതുറക്കും

Published

on

കോതമംഗലം : സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനുമായി സ്ഥാപിക്കപ്പെട്ട എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വെളിപ്പെടുത്തുന്നു. പ്രതിവർഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തിൽ നടക്കുന്നത് അതിൽ ഇരയാകുന്നവരിൽ അധികവും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളാണ് എന്നുള്ളതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ഹെൽമറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ട് മാത്രം ഈ മരണത്തിൽ പകുതിയിലധികവും ഒഴിവാക്കാൻ കഴിയും എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവ ധരിച്ചു എന്ന് ഉറപ്പാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വാഹന പരിശോധന അടക്കമുള്ള എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ. എന്നാൽ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് നിരവധി പരിമിതികളുള്ളതാണ് അതേപോലെതന്നെ പലപ്പോഴും പരാതികൾക്കും ഇടയാക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് മാനുഷിക ഇടപെടൽ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ ( Artificial intelligence Technology) റോഡ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഇൻഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ ആവശ്യകതയും പ്രസക്തിയും.

കേരള മോട്ടോർ വാഹന വകുപ്പ് നിരന്തരമായി നടത്തുന്ന കുറ്റമറ്റ രീതിയിലുള്ള എൻഫോഴ്സ്മെന്റ് സംവിധാനത്തിലെ പുതിയ കാൽവെപ്പാണ് വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള വാഹന പരിശോധന. പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ , ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് , എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. കൂടാതെ സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 ഏ ഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജയമായിട്ടുള്ളത്.

ജില്ലാ കൺട്രോൾ റൂമുകളിൽ നിന്ന് പ്രസ്തുത ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കണ്ടെത്തുന്ന മറ്റ് കുറ്റങ്ങൾക്ക് കൂടി നോട്ടീസ് തയ്യാറാക്കി അയക്കാൻ കഴിയും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളാണ് എന്നുള്ളതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും. കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ പറ്റുന്ന രീതിയിലും നിലവിലുള്ള ഒഫൻസ് ഡിറ്റക്ഷൻ ആട്ടോമാറ്റിക് ആയി തന്നെ കൂടുതൽ കാര്യക്ഷമമായും എറർ സംഭവിക്കാത്ത രീതിയിലും സ്വയം അപ്ഡേറ്റ് ആവുന്ന രീതിയിലുള്ള ഡീപ്പ് ലേണിംഗ് ടെക്നോളജി (Deep Learning technology) അനുവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നതും തൽക്ഷണം തന്നെ ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയക്കുന്നതും അതുകൊണ്ടുതന്നെ ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ് എന്നതിനാൽ നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്കരിക്കപ്പെട്ടേക്കാം.

പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകൾക്ക് നൽകുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ ചെല്ലാൻ (E ചെല്ലാൻ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിർച്ച്വൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സർവീസുകൾ എടുക്കുന്നതിന് ഭാവിയിൽ പ്രയാസം സൃഷ്ടിച്ചേക്കാം. ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ആയത് അതാത് ജില്ലാ RTO എൻഫോഴ്സ്മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകൾ തയ്യാറാക്കി അയക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതിനും കെൽട്രോൺ ആണ് മോട്ടോർ വാഹന വകുപ്പുമായി കരാറിൽ പെട്ടിട്ടുള്ളത്. സംസ്കാര പൂർണ്ണമായ ഒരു സമൂഹ സൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളുംഒഴിവാക്കുന്നതിനുള്ള നൂതനമായ ഒരു തുടക്കമായിരിക്കും ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളുടെ വരവോടെ സാധ്യമാവുക.

എറണാകുളം ജില്ലയിൽ ക്യാമറ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ

എറണാകുളം ഊന്നുകൾ
എറണാകുളം വിമലഗിരി കോളേജ് ജംഗ്ഷൻ
എറണാകുളം കോഴിപ്പള്ളി
എറണാകുളം കോതമംഗലം ഗവ ആശുപത്രി
എറണാകുളം നങ്ങേലി പടി

എറണാകുളം അറക്കപ്പടി
എറണാകുളം ആര്യങ്കാവ്
എറണാകുളം പുത്തൻകാവ്
എറണാകുളം അരൂർ തോപ്പുംപടി റോഡ്
എറണാകുളം കുമ്പളം പനങ്ങാട് പാലം
എറണാകുളം അരൂർ
എറണാകുളം നെട്ടൂർ
എറണാകുളം ഉദ്യംപേരൂർ
എറണാകുളം അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം
എറണാകുളം പരിപ്പ് ജങ്
എറണാകുളം തിരുവാങ്കുളം
എറണാകുളം കരിഗച്ചിറ
എറണാകുളം ആവോലി
എറണാകുളം ആനിക്കാട്
എറണാകുളം ഇരുമ്പനം
എറണാകുളം വാളകം
എറണാകുളം മുടിക്കൽ
എറണാകുളം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
എറണാകുളം മറൈൻ ഡ്രൈവ്
എറണാകുളം കാളമുക്ക്
എറണാകുളം കടാതി
എറണാകുളം കക്കടശ്ശേരി
എറണാകുളം വാഴപ്പള്ളി
എറണാകുളം പട്ടിമറ്റം
എറണാകുളം ഞാറക്കൽ
എറണാകുളം മണ്ണൂർ
എറണാകുളം കീഴില്ലം

എറണാകുളം വരാപ്പുഴ പാലം – 1
എറണാകുളം വരാപ്പുഴ പാലം – 2
എറണാകുളം ഓടക്കാലി
എറണാകുളം താക്വാ നഗർ തണ്ടേക്കാട്
എറണാകുളം കൂനമ്മാവ്
എറണാകുളം ചെറുകുന്നം
എറണാകുളം പാത്തിപ്പാലം
എറണാകുളം പെരുമ്പാവൂർ സിഗ്നൽ എംസി റോഡ്
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 2
എറണാകുളം ഇരിങ്ങോൾ
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 1
എറണാകുളം മൂവാറ്റുപുഴ കെഎസ്ആർടിസി ജംക്‌ഷൻ
എറണാകുളം കടുവൽ ജങ്
എറണാകുളം ചെറായി പാടം
എറണാകുളം പെരുമ്പടന്ന നോർത്ത് പറവൂർ
എറണാകുളം മന്നം
എറണാകുളം താമര വളവ് വടക്കൻ പറവൂർ
എറണാകുളം മാഞ്ഞാലി പാലം
എറണാകുളം അത്താണി
എറണാകുളം നായത്തോട്, മറ്റൂർ എയർപോർട്ട് റോഡ്
എറണാകുളം മറ്റൂർ
എറണാകുളം കാലടി മലയാറ്റൂർ റോഡ്
എറണാകുളം മാല്യങ്കര
എറണാകുളം TELK – 2
എറണാകുളം TELK – 1
എറണാകുളം മൂത്തകുന്നം
എറണാകുളം വേങ്ങൂർ
എറണാകുളം അങ്കമാലി nh jn
എറണാകുളം അങ്ങാടിക്കടവ്
എറണാകുളം കിടങ്ങൂർ
എറണാകുളം കരയാംപറമ്പ് – 1
എറണാകുളം കരയാംപറമ്പ് – 2

Continue Reading

AUTOMOBILE

കോതമംഗലം ഓജസ് ഓട്ടോമൊബൈൽസിൽ നിരവധി ഒഴിവുകൾ

Published

on

കോതമംഗലം : കോതമംഗലം ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് സൂപ്പർവൈസർ, വർക്ക്സ് മാനേജർ, അക്കൗണ്ടന്റ്, വെൽഡേഴ്സ്, ഷീറ്റ് മെറ്റൽ വർക്കേഴ്സ്, ഫാബ്രിക്കേറ്റേഴ്സ്, പെയിന്റേഴ്സ്, ഹെൽപ്പർ, (ഇലക്ട്രീഷ്യൻ/ പ്ലംബർ – അപ്പ്രെന്റിസ്) എന്നിവരെ ഉടൻ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8086700295 , 8086700296

Continue Reading

Recent Updates

NEWS20 hours ago

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ...

NEWS20 hours ago

റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി...

NEWS20 hours ago

കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി  നേർച്ച കഞ്ഞി വിതരണം നടത്തി 

  കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി...

NEWS3 days ago

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ

കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല,...

NEWS3 days ago

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം: കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം എ എന്‍ജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം...

NEWS3 days ago

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5...

NEWS4 days ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS4 days ago

കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത്...

NEWS4 days ago

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌...

NEWS4 days ago

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽയുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ്...

NEWS4 days ago

തട്ടേക്കാട് പാലത്തിൽ നിന്നും ചാടിയ ആളുടെ മൃദദേഹം കണ്ടെത്തി

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു...

NEWS5 days ago

നബിദിന റാലിക്കിടയിലേക്ക് പോത്ത് വിരണ്ടോടി; 5പേര്‍ക്ക് പരിക്ക്

നെല്ലിക്കുഴി: ചെറുവട്ടൂരില്‍ നബിദിന റാലിക്കിടയിലേക്ക് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5പേര്‍ക്ക് പരിക്കേറ്റു. ചെറുവട്ടൂര്‍ കോട്ടെപീടിക നൂറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു...

NEWS6 days ago

കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ എം എൽ എ സന്ദർശിച്ചു.ചാരുപ്പാറ – ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകളുടെ ശല്യം കണ്ടുവന്നത്...

CRIME6 days ago

3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍...

NEWS6 days ago

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടല്‍ 8ന്

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടല്‍ 8ന് മന്ത്രി പി രാജീവ് നിര്‍വഹിക്കും. ആന്റണി ജോണ്‍ എംഎല്‍എ...

Trending