Connect with us

Hi, what are you looking for?

NEWS

റോസ്മലയിൽ നിന്നും പുതിയ ഇനം അപൂർവ്വ സസ്യം കണ്ടെത്തി

കോതമംഗലം : കേരളത്തിന്റെ സസ്യ വൈവിധ്യത്തിലേക്ക് ഒരു പുതിയ പേര് കൂടി. കൊല്ലം ജില്ലയിലെ റോസ് മലയിൽ നിന്ന് ഒരു പുതിയ ഇനം പായൽ കണ്ടെത്തി. ശുദ്ധജല ആവാസ വ്യവസ്ഥകളിൽ മാത്രം കാണുന്ന ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലെ ഷിത്തിയ ജീനസിൽ ഉൾപ്പെടുന്ന സസ്യമാണ് കണ്ടെത്തിയത്. “ഷിത്തിയ റോസ്മലയൻസിസ്‌” എന്നാണ് ഈ പായലിന് ഗവേഷകർ ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയലക്ഷ്മി പി.എസ്, കൊച്ചി, തേവര സേക്രഡ് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ.ജോസ് ജോൺ എന്നിവരാണ് ഈ കണ്ടെത്തൽ നടത്തിയത്.
ഷിത്തിയയുടെ ജനുസ്സിൽ ഇന്ത്യയിൽ നിന്ന് ഹിമാലയത്തിൽ മാത്രമാണ് മറ്റൊരു ആൽഗെ ഇതിനു മുൻപ് കണ്ടെത്തിയിട്ടുള്ളത്. ഗവേഷണഫലങ്ങൾ അമേരിക്ക ആസ്ഥാനമായ ഇൻറർനാഷണൽ ഫയ്ക്കോളജിക്കൽ സൊസൈറ്റിയുടെ ജേർണൽ ആയ ഫയ്‌ക്കോളജിയ-യിൽ പ്രസിദ്ധീകരിച്ചു.

ഈ ഗവേഷകർ ഇതിനു മുൻപ് മൂന്ന് പുതിയ സസ്യങ്ങളും കേരളത്തിൽ നിന്ന് ശാസ്ത്രലോകത്തിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. കുമനോവ ചൗഗ്ലെയി, കുമനോവ പെരിയാറെൻസിസ്, മാക്രോസ്പൊറോഫയ്‌ക്കോസ് സഹ്യാദ്രിക്കസ് – എന്നിങ്ങനെ പേരുകൾ നൽകിയിട്ടുള്ള ഈ സസ്യങ്ങളെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ നിന്നും, ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നുമായാണ് ഇവർ കണ്ടെത്തിയത്. ഇവയിലെല്ലാം ഡി എൻ എ ബാർകോഡിംഗ് നടത്തുകയും അവയുടെ ഫലങ്ങൾ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മാക്രോസ്പൊറോഫയ്‌ക്കോസ് എന്ന ജീനസ് തന്നെ ലോകത്തിൽ ആദ്യമായി കണ്ടെത്തിയതും ഈ ഗവേഷകർ ആണ്.
ഇത്തരം അപൂർവ്വ ഇനം പായലുകളിൽ ഇന്ത്യയിൽ തന്നെ വിരലിൽ എണ്ണാവുന്ന ഗവേഷകർ മാത്രമാണ് പഠനം നടത്തി വരുന്നത്. അതിനാൽ തന്നെ പശ്ചിമഘട്ടത്തിൽ നിന്നും ഇവയെ സംബന്ധിച്ച ഗവേഷണങ്ങൾ വിരളമാണ്. ഈ സസ്യ വിഭാഗം ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ഇവയെ സംബന്ധിച്ച വിവരങ്ങൾ പരിസ്ഥിതി അവലോകന പഠനങ്ങൾക്ക് സഹായകമാണന്ന് ഗവേഷകർ പറയുന്നു.പുതിയ ഇനത്തിലുള്ള പായൽ കണ്ടെത്തിയ ഡോ. ജയലക്ഷ്മി, ഫാ.ഡോ ജോസ് ജോൺ എന്നിവരെ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപക- അനധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോത്താനിക്കാട് പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. പൈങ്ങോട്ടൂര്‍ ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്‍ത്ഥിയെ നാലോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഏതാനും...

CHUTTUVATTOM

കോതമംഗലം:  2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും...

CHUTTUVATTOM

കോതമംഗലം: ഹരിതാഭവും, സുസ്ഥിരവുമായ ഭാവിലേക്കുള്ള ഓട്ടം എന്ന സന്ദേശവുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗ്രീന്‍ മൈല്‍സ് മാരത്തണ്‍ സംഘടിപ്പിച്ചു. കോഴിപ്പിള്ളി പാര്‍ക്ക് ജങ്ഷന്‍ മുതല്‍ ടൗണ്‍ വഴി...

CHUTTUVATTOM

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർക്ക് നവ്യാനുഭവമായി ഇനി മുതൽ ലൗ ബേർഡ്സുമുണ്ടാകും. കെഎസ്ആർടിസി ആധുനിക ബസ് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ലൗ ബേർഡ്സുകളെ സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ...

CHUTTUVATTOM

കോതമംഗലം: കീരംപാറ ഇടവകയില്‍ 70 വയസിനുമുകളില്‍ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുള്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കള്‍ കാഴ്ചയര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുര്‍ ബിഷപ് മാര്‍...

CHUTTUVATTOM

കോതമംഗലം: പീപ്പിള്‍സ് ഫൗണ്ടേഷനും, പീസ് വാലി തണലും സംയുക്തമായി ഡീ-അഡിക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുഹമ്മദ് ഉമര്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: മനുഷ്യര്‍ക്കിടയിലെ ജാതിമത ചിന്തകള്‍ക്കതീതമായി സ്‌നേഹവും സമാധാനവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാനവമൈത്രി സംഗമം 2026 സംഘടിപ്പിച്ചു. കവളങ്ങാട് പാച്ചേറ്റി സൂഫി സെന്ററില്‍ നടന്ന മാനവ മൈത്രി സംഗമം ആന്റണി ജോണ്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് ഗവ. യു പി സ്‌കൂളിന് മുന്നില്‍ വിവാഹപാര്‍ട്ടിയുമായി വന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വാഹനം നിറുത്തി...

CHUTTUVATTOM

കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി...

CHUTTUVATTOM

കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ.കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ...

CHUTTUVATTOM

കോതമംഗലം:രാജ്യാന്തരകസ്റ്റംസ് ദിനത്തോടനുബന്ധിച്ചു ലോക കസ്റ്റംസ് ഓർ ഗനൈസേഷൻ നൽകുന്ന പുരസ്കാരത്തിനു കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് ഐ ആർ എസ് അർഹനായി. ഈ വർഷം പുരസ്കാരത്തിനു...

error: Content is protected !!