Connect with us

Hi, what are you looking for?

NEWS

ആയുർവേദത്തിന്റെ കരുത്തിൽ സിബിച്ചനും വാജ്യസിനും പുതുജീവിതം

കോതമംഗലം : കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന അനാശ്രിതഃ ന്യൂറോ റീഹാബിലിറ്റേഷന്റെ സമന്വമായ പ്രവർത്തനത്തിന്റെ ഭാഗമായി 1 വർഷം മുൻപ് മരത്തിൽ നിന്ന് വീണു ചലനമില്ലാതെ കിടപ്പിലായിരുന്ന കോട്ടപ്പടി സ്വദേശി സിബിച്ചൻ, 2 വർഷം മുൻപ് നടന്ന ബൈക്ക് ആക്‌സിഡന്റിനെ തുടർന്ന് ചലനമില്ലാതെ കിടപ്പിലായ മുടിക്കൽ സ്വദേശി വാജ്യസ് എന്നിവരാണ് പക്ഷാഘാതം പരിചര്യയുടെ ഭാഗമായി നടന്നു തുടങ്ങിയത്. ഇരുവരുടെയും ആശുപത്രിയിൽ നിന്നുള്ള യാത്രയയപ്പിന്റെ ഭാഗമായി ഡോക്ടർ ഷിബു വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി ആർ ഒ നീതു കെ ആർ സ്വാഗതം അർപ്പിച്ചു.

നങ്ങേലിൽ ചാരിറ്റബിൾ പ്രസിഡന്റും, എം ഡിയുമായ ഡോ. വിജയൻ നങ്ങേലി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സിബിച്ചനെയും, വാജ്യസിനെയും സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഡോക്ടർമാരെയും അവരുടെ ടീം അംഗങ്ങളെയും മറ്റ് ജീവനക്കാരെയും ആൻറണി ജോൺ എം എൽ എ അനുമോദിച്ചു
. യോഗത്തിൽ പ്രിൻസിപ്പൽ ഡോക്ടർ സുനിൽ പി വി, വൈസ് പ്രിൻസിപ്പൽ ഡോക്ടർ ബിനോയ് ഭാസ്കരൻ, നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ എം എസ് ശിവൻകുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. പുതു ജീവിതത്തിലേക്ക് കടക്കുന്ന വാജ്യസിനും സിബിച്ചനും അനുമോദനങ്ങൾ അറിയിച്ചു. ആർ എം ഒ ഡോ. നവീന സുഭാഷ് , ഫിസിയോതെറാപ്പിസ്റ്റ് രമ്യ ജോസ്, പഞ്ചകർമ്മ തെറാപ്പിസ്റ്റ് മനോജ് സി റ്റി, ഹൗസ് സർജൻ ഡോ. മനു രാജ്മോഹൻ, ഡോ. ഐശ്വര്യ പ്രഭു എന്നിവർ സംസാരിച്ചു. സിബിച്ചനും, വാജ്യസും,അവരുടെ കുടുംബാംഗങ്ങളും ഹോസ്പിറ്റലിനോടുള്ള പ്രത്യേക നന്ദിയും സ്നേഹവും അറിയിച്ചു. സ്റ്റുഡൻറ് കൗൺസിൽ ചെയർപേഴ്സൺ ബേസിൽ ബേബി പോളിന്റെ കൃതജ്ഞതയോടെ ചടങ്ങുകൾക്ക് പരിസമാപ്തി കുറിച്ചു.

You May Also Like

CHUTTUVATTOM

വന്യമൃഗശല്യത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഗ്രീൻ വിഷൻ കേരള. തെരുവിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഗ്രീൻ വിഷൻ കേരളയുടെ നേതൃത്വത്തിൽ പുന്നേക്കാട് കവലയിൽ മുട്ടുകുത്തി പ്രതിഷേധിച്ചു....

CHUTTUVATTOM

കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്‍ജ് പുല്ലന്‍ കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്‍ബാന, നൊവേന....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നവീകരിച്ച ഓട്ടോമേറ്റഡ് ലാബിന്റെ ഉദ്ഘാടനം നടത്തി. എംബിഎംഎം അസോസിയേഷന്‍ സെക്രട്ടറിയും കോതമംഗലം മുനിസിപ്പല്‍ കൗണ്‍സിലറുമായ സലിം ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം ചെറിയ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിനുള്ളില്‍ വിസ്മയമായി മാറിയിരിക്കുകയാണ് അപൂര്‍വമായ മഴവില്‍ മരം.ബ്രസീലില്‍ നിന്നുള്ള യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തില്‍പ്പെടുന്ന ഈ മരം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് നട്ടുപിടിപ്പിച്ചത്. വിവിധ നിറങ്ങളാണ് മരണത്തിന്റെ ചുവട്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

CHUTTUVATTOM

കോതമംഗലം :കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്ന തിന്റെയും പരമ്പരാഗത കൃഷി അറിവുകൾ സംരക്ഷിച്ചു സുസ്ഥിരകൃഷിയിലൂടെ സാമൂഹ്യ സാമ്പത്തിക ഉന്നതി ലക്ഷ്യമാക്കുന്നതിന്റെയും...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ്...

CHUTTUVATTOM

കോതമംഗലം: ഓൾഡ് ആലുവ – മൂന്നാർ (രാജപാത) PWD റോഡിലെ (Or Western Outlet Kothamangalam – Munnar High Range Road ) പൂയംകുട്ടി മുതൽ പെരുമ്പൻ കുത്ത് വരെയുള്ള 26...

NEWS

കോതമംഗലം: കോതമംഗലം കനിവ് ഏരിയാ കമ്മിറ്റി കുത്തു കുഴി ബാങ്ക് ഹാളിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഏരിയാ സെകട്ടറി കെ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

error: Content is protected !!