കോതമംഗലം : കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന അനാശ്രിതഃ ന്യൂറോ റീഹാബിലിറ്റേഷന്റെ സമന്വമായ പ്രവർത്തനത്തിന്റെ ഭാഗമായി 1 വർഷം മുൻപ് മരത്തിൽ നിന്ന് വീണു ചലനമില്ലാതെ കിടപ്പിലായിരുന്ന കോട്ടപ്പടി സ്വദേശി സിബിച്ചൻ, 2 വർഷം മുൻപ് നടന്ന ബൈക്ക് ആക്‌സിഡന്റിനെ തുടർന്ന് ചലനമില്ലാതെ കിടപ്പിലായ മുടിക്കൽ സ്വദേശി വാജ്യസ് എന്നിവരാണ് പക്ഷാഘാതം പരിചര്യയുടെ ഭാഗമായി നടന്നു തുടങ്ങിയത്. ഇരുവരുടെയും ആശുപത്രിയിൽ നിന്നുള്ള യാത്രയയപ്പിന്റെ ഭാഗമായി ഡോക്ടർ ഷിബു വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി ആർ ഒ നീതു കെ ആർ സ്വാഗതം അർപ്പിച്ചു.
നങ്ങേലിൽ ചാരിറ്റബിൾ പ്രസിഡന്റും, എം ഡിയുമായ ഡോ. വിജയൻ നങ്ങേലി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സിബിച്ചനെയും, വാജ്യസിനെയും സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഡോക്ടർമാരെയും അവരുടെ ടീം അംഗങ്ങളെയും മറ്റ് ജീവനക്കാരെയും ആൻറണി ജോൺ എം എൽ എ അനുമോദിച്ചു
. യോഗത്തിൽ പ്രിൻസിപ്പൽ ഡോക്ടർ സുനിൽ പി വി, വൈസ് പ്രിൻസിപ്പൽ ഡോക്ടർ ബിനോയ് ഭാസ്കരൻ, നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ എം എസ് ശിവൻകുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. പുതു ജീവിതത്തിലേക്ക് കടക്കുന്ന വാജ്യസിനും സിബിച്ചനും അനുമോദനങ്ങൾ അറിയിച്ചു. ആർ എം ഒ ഡോ. നവീന സുഭാഷ് , ഫിസിയോതെറാപ്പിസ്റ്റ് രമ്യ ജോസ്, പഞ്ചകർമ്മ തെറാപ്പിസ്റ്റ് മനോജ് സി റ്റി, ഹൗസ് സർജൻ ഡോ. മനു രാജ്മോഹൻ, ഡോ. ഐശ്വര്യ പ്രഭു എന്നിവർ സംസാരിച്ചു. സിബിച്ചനും, വാജ്യസും,അവരുടെ കുടുംബാംഗങ്ങളും ഹോസ്പിറ്റലിനോടുള്ള പ്രത്യേക നന്ദിയും സ്നേഹവും അറിയിച്ചു. സ്റ്റുഡൻറ് കൗൺസിൽ ചെയർപേഴ്സൺ ബേസിൽ ബേബി പോളിന്റെ കൃതജ്ഞതയോടെ ചടങ്ങുകൾക്ക് പരിസമാപ്തി കുറിച്ചു.
