കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിലെ സി ഐ റ്റി യു
യൂണിയനിൽ പ്രവർത്തിച്ചിരുന്ന
ഏഴ് തൊഴിലാളികൾ സി ഐ റ്റി യു വിൽ നിന്നും രാജിവച്ച് എ ഐ റ്റി യു സി യിൽ ചേർന്നു.
എ ഐ റ്റി യു സി യിൽ ചേർന്ന തൊഴിലാളികൾക്ക് നേര്യമംഗലത്ത് സ്വീകരണം നൽകി. എ ഐ റ്റി യു സി ജില്ലാ പ്രസിഡൻ്റും കേരളഫാമിംഗ് കോർപ്പറേഷൻ ചെയർമാനുമായ കെ.കെ.അഷറഫ് ഉത്ഘാടനം ചെയ്തു.
സി പി ഐ ലോക്കൽ സെക്രട്ടറി പി.എം.സുകുമാരൻ അധ്യക്ഷത വഹിച്ചു. കിസാൻ സഭ എറണാകുളം ജില്ലാ പ്രസിഡൻ്റ് ഇ.കെ.ശിവൻ, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.റ്റി. ബെന്നി, എ ഐ റ്റി യു സി മണ്‌ഡലം സെക്രട്ടറി എം.എസ്.ജോർജ്ജ്, എം.എസ്.അലിയാർ, പി.എം.ശിവൻ
എന്നിവർ പ്രസംഗിച്ചു.
