നേര്യമംഗലം : കേരള സംസ്ഥാന പാതയായ എറണാകുളം – കട്ടപ്പന പാതയിലെ നേര്യമംഗലം തുടങ്ങി -നീണ്ടപാറ – കരിമണൽ – തട്ടേക്കണ്ണി – പനംകൂട്ടി വരെയുള്ള ഭാഗത്തെ റോഡിന്റെ അവസ്ഥ പരിതാപകരമായി തുടർന്നു. നേര്യമംഗലം മുതൽ പനം കൂട്ടി വരെ ഈ റോഡ് നവീകരണത്തിന് 28 കോടി അനുവദിച്ച് പണി തുടങ്ങിയതാണ് പക്ഷേ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. മൂന്ന് സ്കൂളുകൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾ ഉള്ളതും ബസ് സർവ്വീസുകൾ, വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്നതുമായ ഈ റോഡിന് എന്ന് ശാപമോക്ഷം ലഭിക്കുമെന്ന് നാട്ടുകാർ ചോദിക്കുന്നു. ഇരുചക്ര വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്ത വിധം മിറ്റൽ ഇളകിക്കിടക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്. ഭാരവാഹനങ്ങൾ പോയാൽ പിന്നെ പൊടി കാരണം ഒന്നും കാണാൻ വയ്യാത്ത അവസ്ഥയാനുള്ളത്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന സംസ്ഥാന പാതയോടുള്ള അവഗണ അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
