Connect with us

Hi, what are you looking for?

NEWS

ഹൈടെക് നഴ്സറിയും, നിരവധി പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും കൃഷി മന്ത്രി നിർവ്വഹിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഹൈടെക് നഴ്സറിയുടേയും,ഐ എഫ് എസ്, ആർ കെ ഐ,ആർ കെ വി വൈ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.അഡ്വ:ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.40 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് നഴ്സറി നിർമ്മാണം പൂർത്തീകരിച്ചത്.ചെടികൾ ഉൽപ്പാദിപ്പിക്കുന്നതിനു വേണ്ടിയുള്ള ലാബ്,പോളി ഹൗസുകൾ,
സ്റ്റെറിലൈസേഷൻ യൂണിറ്റ്,പോട്ടിങ്ങ് ഷെഡ്,റെയിൽ ഷെൽട്ടർ,വിപണന കേന്ദ്രം,റെയിൻ ഷെൽറ്റർ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഹൈടെക് നഴ്സറിയുടെ ഭാഗമായി പൂർത്തീകരിച്ചത്.

അതോടൊപ്പം ഇന്റഗ്രേറ്റഡ് ഫാമിങ്ങ് സിസ്റ്റ(ഐ എഫ് എസ്)ത്തിന്റെ ഭാഗമായിട്ടുള്ള വെർട്ടിക്കൽ ഗാർഡൻ,ഹൈടെക് ഗോട്ട് ഷെഡ്,റീബിൽസ് കേരള ഇനീഷിയേറ്റീവ്(ആർ കെ ഐ) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മീൻ കുളം,ഹൈടെക് പോളി ഹൗസ്,ട്രൈനീസ് ഹോസ്റ്റൽ, ഗസ്റ്റ് ഹൗസ്,പ്രോസസിങ്ങ് യൂണിറ്റ്, രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ കെ വി വൈ)പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഹൈടെക് പോളി ഹൗസ്,ഹൈടെക് ബഫല്ലോ ഷെഡ് എന്നീ പദ്ധതികളും ആരംഭിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനൽ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, ജില്ലാ പഞ്ചായത്ത് പൊതുജന ക്ഷേമകാര്യം സ്റ്റാൻ്റിങ്ങ് കമ്മറ്റി കെ ജെ ഡോണോ മാഷ്,ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ കെ കെ ദാനി,ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗങ്ങളായ സനിതാ റഹീം,ലിസി അലക്സ്,കെ വി രവീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ, പഞ്ചായത്ത് മെമ്പർ സൗമ്യ ശശി, വാഴക്കുളം അഗ്രോ & ഫ്രൂട്ട്‌ പ്രോസ്സസിങ്ങ് ഫാക്ടറി ചെയർമാൻ ഇ കെ ശിവൻ,എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ ടെസി എബ്രഹാം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ്,കൃഷി ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ,ഫാം കൗൺസിൽ മെമ്പർമാരായ പി എം ശിവൻ,സിറിൽ ദാസ്,എം വി യാക്കോബ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ കെ ഇ ജോയ്,പി റ്റി ബെന്നി,എ ജെ ഉലഹന്നാൻ,പി ജി ശശി എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് സ്വാഗതവും,ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് സൂസൻ ലീ തോമസ് കൃതജ്ഞതയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...