നേര്യമംഗലം: ഇന്ന് രാവിലെ പത്ത് മണിയോടെ തലക്കോട് വില്ലാം ചിറ കയറ്റത്തിൽ ദേശീയ പാതയിലേക്ക് വനഭൂമിയിൽ നിന്ന കൂറ്റൻ മരം കടപുഴകി ദേശീയപാതയിലേക്ക് റോഡിനു കുറുകെ വീണ് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. കോതമംഗലം ഹയർഫോഴ്സ് എത്തി വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ലോക് ഡൗൺ ആയത് മൂലം വാഹന തിരക്ക് ഇല്ലാത്തത് വൻ ദുരന്തം ഒഴിവായി.

മരം മുറിച്ച് നീക്കാൻ കോതമംഗലം ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അസി. സ്റ്റേഷൻ ഓഫീസർ സജി മാത്യുവിൻ്റെ നേതൃത്തത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.എസ്.എൽദോസ് ഗ്രേഡ് സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫിസർ കെ.എൻ ബിജു ഫയർ ആൻ്റ് റെസ്ക്യു ഓഫിസർമാരായ വി.എം ഷാജി വൈശാഖ് സൽമാൻ ഖാൻ ലെജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി

























































