Connect with us

Hi, what are you looking for?

CRIME

ചേരയെ പിടികൂടി കറിയാക്കി; പെരുമ്പാമ്പിന്റെ ഇറച്ചിയാണ് എന്ന് പറഞ്ഞു വിൽക്കാൻ ശ്രമം, മരപ്പട്ടി ബിജു പിടിയിൽ.

നേര്യമംഗലം: പൈസക്ക് പെരുമ്പാമ്പിനെ ഇറച്ചി തരാം എന്ന് വിശ്വസിപ്പിക്കുകയും ചേരയെ തല്ലിക്കൊന്ന് കറി വയ്ക്കുകയും, അതു വിൽക്കാൻ ശ്രമിക്കുകയും ചെയ്ത മരപ്പട്ടി ബിജു എന്ന വടക്കേ പറമ്പിൽ ബിജു വിനെ (35) രഹസ്യ വിവരം കിട്ടിയത് അനുസരിച്ച് നഗരംപാറ സ്റ്റേഷൻ സ്റ്റാഫും കോതമംഗലം റേൻജ്‌ സ്റ്റാഫും കസ്റ്റഡിയിലെടുക്കുകയും ഉണ്ടായി. വീട്ട് വളപ്പിൽ നിന്നും ചേര പാമ്പിനെ പിടികൂടി അതിനെ കൊന്നു തോൽ ഉരിച്ചു കറി വയ്ക്കുകയും, വറക്കുകയും ഭക്ഷിക്കുകയും ചെയ്തു. മദ്യപിച്ചു കഴിഞ്ഞപ്പോൾ ഇത് പെരുമ്പാമ്പിന്റെ ഇറച്ചി എന്ന് വിശ്വസിപ്പിച്ചു വിൽക്കാൻ ശ്രമിക്കുകയും ചെയ്തു. ടിയാൻ OR 07/2018 വാളറ സ്റ്റേഷൻ തൊണ്ടി തടി മോഷണ കേസിലെയും നിരവധി ക്രിമിനൽ കേസിലെയും പ്രതിയാണ്. കറി വയ്ച്ചതും, വറത്തതും, തുകൽ, തല , വാൽ, പണ്ടം, എന്നിവ വീട്ടിൽ നിന്നും കണ്ടെടുക്കുകയും കോതമംഗലം റേൻജ് സ്റ്റാഫ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മദ്യപിക്കുവാൻ പൈസ കണ്ടെത്തുവാൻ വേണ്ടിയാണ്‌ ബിജു ഈ കുറ്റം ചെയ്തത് എന്ന് പറയുന്നു. വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂൾ രണ്ട് പാർട് രണ്ടിൽ സംരക്ഷിത ഉരഗമാണ് ചേര പാമ്പ്. വന്യജീവി നിയമ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. ജി ജി സന്തോഷ് DY RFO, അനിൽ ഘോഷ് SFO, മധു ദാമോദരൻ, പി എൻ ജയൻ, കെ പി മുജീബ്, കെ എം അലികുഞ്, ഷിബു എന്ന BFO മാർ എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.

You May Also Like

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കവളങ്ങാട് : നേര്യമംഗലത്തിന് സമീപം നീണ്ടപാറയിൽ കാട്ടാന ശല്യം പതിവായി, ഇന്നും ഈ മേഖലകളിൽ കാർഷിക വിളകൾ നശിപ്പിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തുന്നത്....